നമ്മുടെ അഹങ്കാരമായിരുന്ന എം.ടി.യാത്രയായി. എല്ലാ യാഥാസ്ഥിക വ്യവസ്ഥിതികളെയും മാറ്റങ്ങൾ വരുത്താൻ എഴുത്തിലൂടെ ശ്രമിച്ചകഥാകാരൻ. എഴുത്തിന്റെയും സിനിമയുടെയും ലോകത്ത് മലയാളികളുടെ മനസ്സിൽനിറഞ്ഞു നിന്ന എം.ടി.എന്ന രണ്ടക്ഷരം. നിർമാല്യം പോലെ ഒരു സിനിമ എഴുതി സംവിധാനം ചെയ്യാൻ ധൈര്യം കാണിച്ച ധിഷണാ ശാലി.നാലുകെട്ട് എന്ന നോവൽ 1958 ൽ പുറത്തിറങ്ങി 1959ൽ കേരള സാഹിത്യ അക്കാദമി അവാർഡ് കരസ്ഥമാക്കി. അന്നത്തെ ഫ്യൂഡൽ വ്യവസ്ഥിതിയെ ചോദ്യം ചെയ്ത നോവൽ 14 ഭാഷകളിലേക്കാണ് തർജ്ജമ ചെയ്യപ്പെട്ടത്. ഭ്രാന്തില്ലാത്ത വേലായുധനെ ഭ്രാന്താനക്കുന്ന സമൂഹത്തിനുള്ള ചോദ്യമായി "ഇരുട്ടിന്റെ ആത്മാവ്. മഞ്ഞും, കാലവും, എൻ.പി.മുഹമ്മദിനൊപ്പം എഴുതിയ അറബിപ്പൊന്നും, പാതിരാവും പകൽവെളിച്ചവും, അസുര വിത്തും വിലപാപയാത്രയും" തുടങ്ങി മലയാളികളുടെ മനസ്സ് മറക്കാത്ത സാഹിത്യങ്ങൾ. ചതിയൻ ചന്തുവിനെ ഹീറോ ആക്കിയും ഭീമനെ നായകനാക്കിയും ചില മാറ്റിയെഴുത്തുകളും. എം.ടി വിട വാങ്ങുന്നത് സാഹിത്യത്തിനും സിനിമക്കും തീരാനഷ്ടം എന്ന വാക്കുകളിൽ അവസാനിപ്പിക്കാൻ പറ്റില്ല. എം.ടി.ക്ക് സമം എം.ടി. മാത്രം
എം.ടി ക്ക് ആദരാഞ്ജലികൾ...
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍