ഞെട്ടിച്ച തീരുമാനങ്ങളും പരിഷ്ക്കാരങ്ങളും; ഇന്ത്യയ്ക്ക് ആരായിരുന്നു ? ഡോ.മൻമോഹൻ സിങ്

ഇന്ത്യ കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്‌ധരിലൊരാൾ, അധ്യാപകനായി ആരംഭിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വം... അതാണ് അന്തരിച്ച മൻമോഹൻ സിങ്. ഇന്ത്യയുടെ ഉദാരവൽക്കരണത്തിൻ്റെ ഉപജ്ഞാതാവെന്ന വിശേഷണമുള്ള സിങ് ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗമ്യമുഖം കൂടിയായിരുന്നു. റിസർവ് ബാങ്ക് ഗവർണർ, മുൻ ധനമന്ത്രി, സൗത്ത് - സൗത്ത് കമ്മീഷൻ സെക്രട്ടറി ജനറൽ, പ്ലാനിങ് കമ്മീഷൻ ഡെപ്യൂട്ടി ചെയർമാൻ എന്നീ നിർണായക ചുമതലകൾ കൈകാര്യം ചെയ്ത സിങ് ഇന്ത്യയുടെ സാമ്പത്തിക നിലയ്ക്ക് നൽകിയത് കരുത്തുള്ള ഏടാണ്. 2004ലാണ് മൻമോഹൻ സിങ് ഇന്ത്യൻ പ്രധാനമന്ത്രിയായത്.

വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ആരോഗ്യനില മോശമായി വസതിയിൽ കുഴഞ്ഞുവിണ മൻമോഹൻ സിങ്ങിനെ 8.30 ഓടെ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചെങ്കിലും 9.51ന് മരണം സംഭവിച്ചു. മതിയായ ചികിത്സകൾ ഉറപ്പാക്കിയെങ്കിലും രക്ഷിക്കാനായില്ലെന്ന് വാർത്താക്കുറിപ്പിലൂടെ എയിംസ് വ്യക്തമാക്കി. പാക്ക് പഞ്ചാബ് പ്രവിശ്യയിലെ ചക്വാൾ ജില്ലയിലെ ഗാഹ് ഗ്രാമത്തിലാണ് അദ്ദേഹത്തിന്‍റെ ജനനം. ഇപ്പോള്‍ ആ സ്ഥലം പാക്കിസ്ഥാനിലാണ്. വൈദ്യുതി കടന്നു ചെല്ലാത്ത കുഗ്രാമമായിരുന്നു ഗാഹ്. മണ്ണെണ്ണ ഒഴിച്ചു കത്തിക്കുന്ന റാന്തൽ വിളക്കിനു മുന്നിലിരുന്നാണ് അദ്ദേഹം പാഠപുസ്തകം വായിച്ചു പഠിച്ചത്. വിഭജനത്തിനുശേഷമാണ് മൻമോഹന്‍ സിങ്ങിന്‍റെ കുടുംബം ഇന്ത്യയിൽ കുടിയേറിയത്. ഗാഹിൽനിന്ന് ആദ്യം അയൽഗ്രാമമായ മുറീദിലേക്കാണ് അവർ മാറിയത്. 1947 അവസാനത്തോടെ പഞ്ചാബിലെ അമൃത്സറിലേക്ക് മന്‍മോഹന്‍റെ കുടുംബം എത്തുകയായിരുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍