അപ്രതീക്ഷിത മഴമൂലം തകർന്ന ബണ്ടിന്റെ പുനർനിർമ്മാണം വൈകുന്നതിൽ കർഷകർക്ക് ആശങ്ക.

കാട്ടൂർ: മുനയത്തെ തകർന്ന ബണ്ടിന്റെ പുനർനിർമാണം വൈകുന്നതിൽ കർഷകർ കനത്ത ആശങ്കയിൽ. അപ്രതീക്ഷിത മഴ മൂലം കരുവന്നൂർ പുഴയിലുണ്ടായ ഒഴുക്കിനെ തുടർന്നാണ് ബണ്ട് തകർന്നത്. കോൾമേഖലയിൽ ഓരുവെള്ളം കയറാതിരിക്കാനാണ് കരുവന്നൂർ പുഴയും കനോലി കനാലും സംഗമിക്കുന്ന മുനയം ഭാഗത്ത് ഓരോ വർഷവും വൻ തുക ചെലവാക്കി താൽക്കാലിക ബണ്ട് നിർമിക്കുന്നത്. 

ബണ്ട് പൊട്ടിയതറിഞ്ഞ് കാട്ടൂർ പഞ്ചായത്  പ്രസിഡൻ്റ് ടി.വി. ലതയുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ സ്ഥലം സന്ദർശിച്ചിരുന്നു.  സന്ദർശനം കഴിഞ്ഞു ദിവസങ്ങളേറെ ആയിട്ടും ബണ്ടിന്റെ പുനര്നിര്മാണത്തിനു കാര്യമായ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് കർഷകരുടെ പരാതി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.