വടക്കാഞ്ചേരി :വിവിധ ജില്ലകളിലെ പഞ്ചായത്തുകളിൽ നിന്ന് കിലയിൽ ട്രൈനിങ്ങിനത്തിയ അസിസ്റ്റന്റ് സെക്രട്ടറിമാർ വടക്കാഞ്ചേരി നഗരസഭയിൽ സന്ദർശനം നടത്തി. നഗരസഭയിലെ ഡീവാട്ടർഡ് കമ്പോസ്റ്റ് പ്ലാന്റ്, എംസിഎഫ്, ആർ ആർ എഫ്,കൈമാറ്റകട തുടങ്ങിയ മാലിന്യ സംസ്കരണ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി.
നഗരസഭരയിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ മികവുറ്റതാണെന്ന് അവർ അഭിപ്രായപ്പെട്ടു.നഗരസഭ സെക്രട്ടറി കെ കെ മനോജ് നഗരസഭയിലെ മാലിന്യ സംസ്കാരണ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. എച്ച് ഐ സിദ്ധീക്കുൽ അക്ബർ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ജെ എച്ച് ഐ ഗോകുൽ, ദീപക്, കില കോർഡിനേറ്റർ സജീവ് ലാൽ തുടങ്ങിയവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍