മദ്യത്തിനും, മയക്കു മരുന്നിനും എതിരെ ജനകീയ സദസ്സ്.

മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്ര മൈതാനത്തു ചേർന്ന മദ്യത്തിനും, മയക്കു മരുന്നിനും എതിരെ യുള്ള ജനകീയ സദസ്സ് വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി.എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പോലീസിന്റെ ഭാഗത്തു നിന്നും എല്ലാ സഹകരണവും വാഗ്ദാനം ചെയ്ത് മെഡിക്കൽ കോളേജ് പോലീസ് സബ് ഇൻസ്‌പെക്ടർ ഷാജി വർഗീസ് സംസാരിച്ചു. ആക്ഷൻ കൌൺസിൽ പ്രവർത്തനങ്ങൾ കെ ആർ പ്രശാന്ത് അവതരിപ്പിച്ചു. കവയിത്രി മാരായ ഗീതാ ദിവാകരൻ, ഇ എസ് സുമതിക്കുട്ടി, എ. രാജലക്ഷ്‌മി, ഉഷ പദ്മനാഭൻ, കെ ചന്ദ്രദാസ്, ആർ ആർ ഉണ്ണികൃഷ്ണൻ, ജയൻ മാരാത്ത് എന്നിവർ പ്രസംഗിച്ചു. മുണ്ടത്തിക്കോട് ഗ്രാമീണ വായനശാല ഭാരവാഹികൾ നേതൃത്വം നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.