കാനം രാജേന്ദ്രൻ പോരാളിയായിരുന്ന നേതാവ്- എം.ആർ.സോമനാരായണൻ
20വയസു മുതൽ പ്രക്ഷുബ്ധമായ ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് ജനങ്ങളുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരന്തരം പോരാട്ടങ്ങളിലേർപ്പെട്ട ഉജ്വലനായ പോരാളിയായ നേതാവായിരുന്നു കാനം രാജേന്ദ്രനെന്ന് സി.പി.ഐ.ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം.ആർ.സോമനാരായണൻ പറഞ്ഞു. വടക്കാഞ്ചേരി സി.പി.ഐ.ഓഫീസിന് മുന്നിൽ കാനം രാജേന്ദ്രൻ അനുസ്മരണത്തിൽ പതാക ഉയർത്തികൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.ഐ.മണ്ഡലം സെക്രട്ടറി എം.യു.കബീർ സ്വാഗതം പറഞ്ഞ ചടങ്ങിന് ലോക്കൽ സെക്രട്ടറി എം.എ.വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൗണ്സിൽ അംഗം ലിനി ഷാജി, എം.എസ്.അബ്ദുൽറസാഖ്, കെ.പി.തോമസ്, സി.വി.പൗലോസ് തുടങ്ങിയവർ സംസാരിച്ചു. മഹിളാസംഘം നേതാവും, മുനിസിപ്പൽ വൈസ് ചെയർ പേഴ്‌സണുമായ ഷീല മോഹൻ നന്ദി പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ