മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി വാസുദേവൻ നായരോടുള്ള ആദരസൂചകമായി സംസ്ഥാന സർക്കാർ ഇന്നും നാളെയും (ഡിസംബർ 26, 27) തീയതികളിൽ സംസ്ഥാനത്ത് ഔദ്യോഗികമായി ദുഃഖാചരണം പ്രഖ്യാപിച്ചു
മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം.ടി വാസുദേവൻ നായരോടുള്ള ആദരസൂചകമായി സംസ്ഥാന സർക്കാർ ഇന്നും നാളെയും (ഡിസംബർ 26, 27) തീയതികളിൽ സംസ്ഥാനത്ത് ഔദ്യോഗികമായി ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എം.ടി ഇന്നലെ രാത്രി 10 മണിയോടെയാണ് മരിച്ചത്. മൃതദേഹം ഇന്നലെതന്നെ നടക്കാവ് കൊട്ടാരം റോഡിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മാവൂർ റോഡ് സ്മശാനത്തിൽ സംസ്‌കരിക്കും.
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ