അധ്യാപകരും അനധ്യാപകരും ഉൾപ്പെടെയുള്ള ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. 120ൽ അധികം പേർക്ക് ജോലി നഷ്ടമായി; പിരിച്ചുവിട്ടവരിൽ 68 പേർ അധ്യാപകർ. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് നടപടിയെന്ന് രജിസ്ട്രാറുടെ ഉത്തരവിൽ പറയുന്നു. എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇 https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഞായറാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്ത മായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇 https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ എ.ഐ.ടി.യു.സി.യുടെ പ്രതിഷേധം ശക്തമാക്കുന്നു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളും കോർപ്പറേറ്റ് ഏകാധിപത്യവും ശക്തമായി എതിർക്കാൻ തൊഴിലാളി വർഗം ഒന്നിക്കണമെന്ന് എ.ഐ.ടി.യു.സി. തൃശൂർ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ ആഹ്വാനം ചെയ്തു. വടക്കാഞ്ചേരിയിൽ നടന്ന എ.ഐ.ടി.യു.സി. മണ്ഡലം പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന നാല് തൊഴിൽ കോഡുകൾ തൊഴിലാളികളുടെ അവകാശങ്ങൾ കാര്യമായി ചുരുക്കുന്നതാണെന്നും ഇത് കേരളത്തെയും ബാധിക്കുമെന്നും ശിവാനന്ദൻ പറഞ്ഞു. പ്രധാന പോയിന്റുകൾ…
24-ാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായുള്ള സിപിഐ എം വടക്കാഞ്ചേരി ഏരിയ സമ്മേളനം ഡിസംബർ 12, 13, 14 തിയ്യതികളിൽ വടക്കാഞ്ചേരിയിൽ ചേരും. സമ്മേളനം വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരണ യോഗം സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസ് ഹാളിൽ വച്ച് ചേർന്നു. ജില്ലാ സെക്രട്ടറിയെറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം പി എൻ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം മേരി തോമസ്, ഏരിയ സെക്രട്ടറി ഡോ. കെ ഡി ബാഹുലേയൻ മാസ്റ്റർ, ഏരിയ കമ്മിറ്റി അംഗം എം ഗിരിജാദേവി തുടങ്ങിയവർ സംസാരിച്ചു. സിപിഐ എമ്മിൻ്റെ വടക്കാഞ്ചേരി ഏരിയക്ക്…
വടക്കാഞ്ചേരി : മാലിന്യമുക്ത നവകേരളത്തിൻ്റെ ഭാഗമായി വടക്കാഞ്ചേരി നഗരസഭയിൽ സംഘടിപ്പിച്ച കുട്ടികളുടെ ഹരിത സഭ ശ്രദ്ധേയമായി. നഗരസഭയിലെ 41 ഡിവിഷനിലെയും സ്കൂളുകളിൽ നിന്ന് 230 ഓളം വിദ്യാർത്ഥികൾ പരിപാടിയുടെ ഭാഗമായി. നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ഷീലാ മോഹൻ അധ്യക്ഷയായി. പങ്കെടുത്ത സ്കൂളുകൾക്കുള്ള നഗരസഭയുടെ ആദരവ് ചെയർമാൻ സമ്മാനിച്ചു. കുട്ടികളുടെ പ്രതിനിധികൾ ഹരിത സഭയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. കുട്ടികളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും നഗരസഭാ സെക്രട്ടറി കെ കെ മനോജ് മറുപടി നൽകി. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി …
വടക്കാഞ്ചേരി : 2025 ലെ ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശത്തിന്റെ പൂരച്ചടങ്ങുകളുടെ ഉദ്ഘാടനവും ബ്രോഷർ പ്രകാശനവും 2024 ഡിസംബർ 1ന് ഞായറാഴ്ച രാവിലെ 9 മണിക്ക് ഉത്രാളിക്കാവ് ക്ഷേത്രസന്നിധിയിൽ നടക്കും. പൂരച്ചടങ്ങുകളുടെ ഉദ്ഘാടനം വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ നിർവഹിക്കും . പ്രശസ്ത കവിയും ഗാനരചയിതാവുമായ ആർ.കെ ദാമോദരനാണ് ബ്രോഷറിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കുന്നത്. വടക്കാഞ്ചേരിയിലെ പത്ര ദൃശ്യ മാധ്യമ പ്രവർത്തകരേയും സുഹൃത്തുക്കളേയും ക്ഷണിക്കുന്നതായി ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശം പ്രസിഡണ്ട് എ.കെ സതീഷ് കുമാറും ജനറൽ സെക്രട്ടറി പി.എ വിപ…
ഇരിഞ്ഞാലക്കുട : 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമർപ്പിക്കണം. ബിജെപിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ബിജെപി നേതാക്കള്‍ ബിജെപി ഓഫീസുമായി കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാട് നടത്തി എന്നുള്ളതാണ് സതീഷിന്റെ വെളിപ്പെടുത്തല്‍. കൊടകരയില്‍ വെച്ച് പണം കവർച്ച ചെയ്യപ്പെട്ട കേസാണ് കൊടകര കുഴല്‍പ്പണ കേസ്. കേസില്‍ അന്വേഷണം നടത്തുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. അതില്‍ ബിജെപി നേതാക്കള്‍ സാക്ഷികള്‍ മാത്രമായിരുന്നു. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉള്…
പ്രചാരണ ചുമതലയുണ്ടായിരുന്ന കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ, ഡി.സി.സി മുൻ പ്രസിഡന്റ് ജോസ് വള്ളൂർ, യു.ഡി.എഫ് മുൻ ചെയർമാൻ എം.പി വിൻസെന്റ്, മുൻ എം.എൽ.എ അനിൽ അക്കര എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രവർത്തനം സംശയകരവും പരിശോധിക്കപ്പെടേണ്ടതുമാണെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പി.വി മോഹൻ ആണ് ദേശീയ നേതൃത്വത്തിന് റിപ്പോർട്ട് നൽകിയത്. ചേലക്കരയിൽ എൽ.ഡി.എഫ് ജയിച്ചതല്ല കോൺഗ്രസിൻ്റെ തോൽവിയെന്നും ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ വിപുലമായ പദ്ധതികളും സംവിധാനങ്ങളും ഉണ്ടാക്കിയെങ്കിലും അവ ഫലപ്രദമായി നടപ്പിലാക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്നും …
രാവിലെ മായന്നൂർ ചിറങ്കരയിൽനിന്നാണ് പര്യടനം ആരംഭിക്കുന്നത്. കൊണ്ടാഴി, ചേലക്കര, പഴയന്നൂർ, തിരുവില്വാമല പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. രാത്രി കുത്താമ്പുള്ളിയിലാണ് സമാപനം. എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇 https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
പെരിഞ്ഞനം : സെയിൻ ഹോട്ടൽ നടത്തിപ്പുകാരായ കയ്പമംഗലം സ്വദേശി ചമ്മിണിയിൽ വീട്ടിൽ റഫീക്ക് (51), കാട്ടൂർ പൊഞ്ഞനം സ്വദേശി ചിറക്കുഴി വീട്ടിൽ അസ്ഫീർ (44) എന്നിവരെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മെയ് 25ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. പെരിഞ്ഞനം കുറ്റിലക്കടവ് രായംമരക്കാർ വീട്ടിൽ ഉസൈബയാണ് വിഷബാധയേറ്റ് മരിച്ചത്. 250 ഓളം പേർക്കാണ് അന്ന് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിനുശേഷം പോലീസും ആരോഗ്യവിഭാഗവും ചേർന്ന് ഹോട്ടൽ അടപ്പിക്കുകയും നടത്തിപ്പുകാർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. മുൻകൂർ ജാമ്യത്തിന് ശ്രമിച്ച പ്രതികളോട് അന്വേഷണ ഉദ്യോഗസ്ഥർ മു…
എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധം സംഘടിപ്പിച്ചു. പൂമലയിൽ നടന്ന പ്രതിഷേധ ധർണ്ണ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടന പ്രസംഗത്തിലൂടെ പദ്ധതിയുടെ പ്രാധാന്യം എടുത്തു കാട്ടി. കേന്ദ്ര സർക്കാർ പദ്ധതിക്ക് അനുവദിക്കുന്ന തുക കുറയ്ക്കുകയും അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. തൊഴിൽ ദിനങ്ങൾ വർധിപ്പിക്കുക, കൂലി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്. എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇 https://chat.whatsap…
തലപ്പിള്ളി താലൂക്ക് വ്യവസായ ഓഫീസിന്റെയും വടക്കാഞ്ചേരി നഗരസഭയുടെയും ആഭിമുഖ്യത്തിൽ വടക്കാഞ്ചേരി നഗരസഭ കൗൺസിൽ ഹാളിൽ സംരംഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ഷീല മോഹനൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ വടക്കാഞ്ചേരി വ്യവസായ വികസന ഓഫീസർ സജിത മേനോൻ സ്വാഗതവും വിഷയാവതരണവും നടത്തി. തൊഴിൽ എന്നതിലുപരി സ്വയം സംരംഭങ്ങളിലൂടെ എല്ലാവരും വളരാൻ ശ്രമിക്കണമെന്നും വരുമാനമാർഗം അതിലൂടെ ആർജിക്കാൻ സാധിക്കണമെന്നും ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ചെയർമാൻ പി എൻ സുരേന്ദ്രൻ പറഞ്ഞു. സംരംഭങ്ങളും ആശയങ്ങളുമായി…
മുണ്ടത്തിക്കോട്: മുണ്ടത്തിക്കോട് ദേവി വിലാസം ലോവർ പ്രൈമറി സ്കൂളിൽ ഒന്നാം ക്ലാസ്സുകാരുടെ രുചിയുത്സവം നടന്നു. കുട്ടികൾ സ്വയം തയ്യാറാക്കിയ വിവിധ തരം പലഹാരങ്ങൾ കൊണ്ടുവന്ന് പ്രദർശിപ്പിച്ചു. രുചി, ആകൃതി, വലുപ്പം, നിറം എന്നീ അടിസ്ഥാനത്തിലായിരുന്നു മത്സരം. സ്കൂളിലെ പാചകക്കാരി നിർമല ബാബു ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക വി. സരസ്വതി അധ്യക്ഷത വഹിച്ചു. പി.കെ. അജിത ടീച്ചർ സ്വാഗതവും ഷീബ ആന്റണി നന്ദിയും പറഞ്ഞു. മുഖ്യ അതിഥിയായി പങ്കെടുത്ത മുൻ എസ്.എസ്.ജി ചെയർമാൻ രാജൂ മാരാത്ത് കുട്ടികളുടെ ഈ കഴിവുകളെ അഭിനന്ദിച്ചു. പി.കെ. ബാലമുരളി മാസ്റ്റർ, നന്ദിത ഹരിദാസ്, എ…
വടക്കാഞ്ചേരി : ഭാരതത്തിൻ്റെ കരുത്ത് ശക്തമായ നമ്മുടെ ഭരണഘടനയാണെന്ന് ജില്ലാ ജഡ്ജ് ആർ. മിനി അഭിപ്രായപ്പെട്ടു .വടക്കാഞ്ചേരി കോടതികളുടേയും ബാർ അസോസിയേഷൻ്റേയും ലീഗൽ സർവീസ് അതോറിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭരണഘടന ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ചടങ്ങിൽ വടക്കാഞ്ചേരിബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. എൽദോ പൂക്കുന്നേൽ അധ്യക്ഷനായി. യോഗത്തിൽ മുൻസിഫ് ടി.കെ. യഹിയ ,അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ കെ.സിനിയ , ക്ലാർക്ക് അസോസിയേഷൻ പ്രസിഡണ്ട് വി .എസ് .ദിലീപ്, മുൻസിഫ് കോടതി ജൂനിയർ സൂപ്രണ്ട് സന്തോഷ് തോമസ്,താലൂക്ക് ലീഗൽ സർവീസ്…
വടക്കാഞ്ചേരിയിൽ പുതിയ കോടതി സമുച്ചയം നിർമ്മിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായിട്ടുണ്ട്. അതിൻ്റെ ഭാഗമായി ഇന്ന് വടക്കാഞ്ചേരി നിയോജക മണ്ഡലം തല അവലോകനയോഗം നടന്നു. വടക്കാഞ്ചേരി ഗവ. ഗേൾസ് ഹൈസ്കൂളിന് സമീപത്തെ 63.6 സെന്റ് സ്ഥലത്താണ് കോടതി സമുച്ചയം നിർമ്മിക്കുക. നിലവിൽ വടക്കാഞ്ചേരി കോടതികളുകളുടെ കാലപ്പഴക്കവും സ്ഥലപരിമിതിയും കണക്കിലെടുത്താണ് തീരുമാനം. പുതിയ കോടതിയിൽ മജിസ്ട്രേറ്റ് കോടതി, മുൻസിഫ് കോടതി, പോക്സോ കോടതി തുടങ്ങിയവയാകും പ്രവർത്തിക്കുക. റവന്യൂ വകുപ്പ് പുതിയ സ്ഥലത്തിന്റെ അതിർത്തി നിർണ്ണയിച്ച് നൽകുന്ന മുറക്ക് പൊതുമരാമത്ത് വകുപ്പ് കെട്ടിട …
നാട്ടികയിൽ ഉറങ്ങിക്കിടന്നവർക്ക് മേൽ ലോറി പാഞ്ഞുകയറി അഞ്ചുപേർ മരിച്ച ദാരുണ സംഭവത്തിൽ കുറ്റവാളികളെ വെറുതെ വിടാൻ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി കെ. രാജൻ വ്യക്തമാക്കി. സംഭവത്തിൽ മനപ്പൂർവമായ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നതെന്നും പഴുതുകളില്ലാതെ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. കണ്ണൂരിൽ നിന്ന് തടി കയറ്റി പുറപ്പെട്ട ലോറി മാഹിയിൽ നിന്ന് മദ്യം വാങ്ങി ഡ്രൈവറും ക്ലീനറും ഉപയോഗിച്ചിരുന്നുവെന്നാണ് പ്രാഥമിക പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. വാഹനം ഡിവൈഡർ തകർത്ത് പാഞ്ഞുകയറിയതിൽ നിന്ന് വാഹനമോടിച്ചവരുടെ ഗുരുതരമായ അശ്രദ്ധയാണ് വ്യക്തമാകുന…
Social Plugin