വടക്കാഞ്ചേരി : ഭാരതത്തിൻ്റെ കരുത്ത് ശക്തമായ നമ്മുടെ ഭരണഘടനയാണെന്ന് ജില്ലാ ജഡ്ജ് ആർ. മിനി അഭിപ്രായപ്പെട്ടു .വടക്കാഞ്ചേരി കോടതികളുടേയും ബാർ അസോസിയേഷൻ്റേയും ലീഗൽ സർവീസ് അതോറിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭരണഘടന ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ചടങ്ങിൽ വടക്കാഞ്ചേരിബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. എൽദോ പൂക്കുന്നേൽ അധ്യക്ഷനായി.
യോഗത്തിൽ മുൻസിഫ് ടി.കെ. യഹിയ ,അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ കെ.സിനിയ , ക്ലാർക്ക് അസോസിയേഷൻ പ്രസിഡണ്ട് വി .എസ് .ദിലീപ്, മുൻസിഫ് കോടതി ജൂനിയർ സൂപ്രണ്ട് സന്തോഷ് തോമസ്,താലൂക്ക് ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി പി.പി. രതീഷ് എന്നിവർ പ്രസംഗിച്ചു .
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍