മുണ്ടത്തിക്കോട്: മുണ്ടത്തിക്കോട് ദേവി വിലാസം ലോവർ പ്രൈമറി സ്‌കൂളിൽ ഒന്നാം ക്ലാസ്സുകാരുടെ രുചിയുത്സവം നടന്നു. കുട്ടികൾ സ്വയം തയ്യാറാക്കിയ വിവിധ തരം പലഹാരങ്ങൾ കൊണ്ടുവന്ന് പ്രദർശിപ്പിച്ചു. രുചി, ആകൃതി, വലുപ്പം, നിറം എന്നീ അടിസ്ഥാനത്തിലായിരുന്നു മത്സരം. സ്‌കൂളിലെ പാചകക്കാരി നിർമല ബാബു ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക വി. സരസ്വതി അധ്യക്ഷത വഹിച്ചു.
പി.കെ. അജിത ടീച്ചർ സ്വാഗതവും ഷീബ ആന്റണി നന്ദിയും പറഞ്ഞു. മുഖ്യ അതിഥിയായി പങ്കെടുത്ത മുൻ എസ്.എസ്.ജി ചെയർമാൻ രാജൂ മാരാത്ത് കുട്ടികളുടെ ഈ കഴിവുകളെ അഭിനന്ദിച്ചു. പി.കെ. ബാലമുരളി മാസ്റ്റർ, നന്ദിത ഹരിദാസ്, എ.എസ്. ശ്രീജിത്ത് മാസ്റ്റർ, റജി സി. ജോസ്, ബിനി ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. രണ്ട് ക്ലാസുകളിലായി അറുപതോളം കുട്ടികൾ പങ്കെടുത്ത ഈ രുചിയുത്സവം വലിയ വിജയമായിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍