തലപ്പിള്ളി താലൂക്ക് വ്യവസായ ഓഫീസിന്റെയും വടക്കാഞ്ചേരി നഗരസഭയുടെയും ആഭിമുഖ്യത്തിൽ വടക്കാഞ്ചേരി നഗരസഭ കൗൺസിൽ ഹാളിൽ സംരംഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ഷീല മോഹനൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ വടക്കാഞ്ചേരി വ്യവസായ വികസന ഓഫീസർ സജിത മേനോൻ സ്വാഗതവും വിഷയാവതരണവും നടത്തി.
തൊഴിൽ എന്നതിലുപരി സ്വയം സംരംഭങ്ങളിലൂടെ എല്ലാവരും വളരാൻ ശ്രമിക്കണമെന്നും വരുമാനമാർഗം അതിലൂടെ ആർജിക്കാൻ സാധിക്കണമെന്നും ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ചെയർമാൻ പി എൻ സുരേന്ദ്രൻ പറഞ്ഞു. സംരംഭങ്ങളും ആശയങ്ങളുമായി നിരവധിപേർ ശില്പശാലയുടെ ഭാഗമായി. സംരംഭകർക്ക് വേണ്ടതായ മാർഗ്ഗനിർദേശങ്ങളും പദ്ധതികളും എന്ന വിഷയത്തിൽ ക്ലാസ്സ് നടത്തി. SBI ബാങ്ക് ലിറ്ററസി കൗൺസിലർ രഘു ബാങ്കിംഗ് വിഷയത്തിൽ ക്ലാസ്സ് അവതരിപ്പിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജമീലാബി എ എം നന്ദി പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍