എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധം സംഘടിപ്പിച്ചു. പൂമലയിൽ നടന്ന പ്രതിഷേധ ധർണ്ണ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടന പ്രസംഗത്തിലൂടെ പദ്ധതിയുടെ പ്രാധാന്യം എടുത്തു കാട്ടി. കേന്ദ്ര സർക്കാർ പദ്ധതിക്ക് അനുവദിക്കുന്ന തുക കുറയ്ക്കുകയും അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. തൊഴിൽ ദിനങ്ങൾ വർധിപ്പിക്കുക, കൂലി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍