വടക്കാഞ്ചേരിയിൽ പുതിയ കോടതി സമുച്ചയം നിർമ്മിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായിട്ടുണ്ട്. അതിൻ്റെ ഭാഗമായി ഇന്ന് വടക്കാഞ്ചേരി നിയോജക മണ്ഡലം തല അവലോകനയോഗം നടന്നു. വടക്കാഞ്ചേരി ഗവ. ഗേൾസ് ഹൈസ്കൂളിന് സമീപത്തെ 63.6 സെന്റ് സ്ഥലത്താണ് കോടതി സമുച്ചയം നിർമ്മിക്കുക. നിലവിൽ വടക്കാഞ്ചേരി കോടതികളുകളുടെ കാലപ്പഴക്കവും സ്ഥലപരിമിതിയും കണക്കിലെടുത്താണ് തീരുമാനം.
പുതിയ കോടതിയിൽ മജിസ്ട്രേറ്റ് കോടതി, മുൻസിഫ് കോടതി, പോക്സോ കോടതി തുടങ്ങിയവയാകും പ്രവർത്തിക്കുക. റവന്യൂ വകുപ്പ് പുതിയ സ്ഥലത്തിന്റെ അതിർത്തി നിർണ്ണയിച്ച് നൽകുന്ന മുറക്ക് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുകയും മറ്റും ചെയ്യും. സെൻട്രലി സ്പോൺസേർഡ് സ്കീം ഫണ്ടും സംസ്ഥാന സർക്കാർ ഫണ്ടും പ്രയോജനപ്പെടുത്തിയാണ് കോടതി സമുച്ചയം നിർമ്മിക്കുകയെന്ന് വടക്കാഞ്ചേരി MLA സേവ്യർ ചിറ്റിലപ്പിള്ളി അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍