നാട്ടിക അപകടം; വാഹനമോടിച്ചവർ തെറ്റുകാർ : മാന്ത്രി കെ.രാജൻ.

നാട്ടികയിൽ ഉറങ്ങിക്കിടന്നവർക്ക് മേൽ ലോറി പാഞ്ഞുകയറി അഞ്ചുപേർ മരിച്ച ദാരുണ സംഭവത്തിൽ കുറ്റവാളികളെ  വെറുതെ വിടാൻ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി കെ. രാജൻ വ്യക്തമാക്കി. സംഭവത്തിൽ മനപ്പൂർവമായ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നതെന്നും പഴുതുകളില്ലാതെ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.

കണ്ണൂരിൽ നിന്ന് തടി കയറ്റി പുറപ്പെട്ട ലോറി മാഹിയിൽ നിന്ന് മദ്യം വാങ്ങി ഡ്രൈവറും ക്ലീനറും ഉപയോഗിച്ചിരുന്നുവെന്നാണ് പ്രാഥമിക പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. വാഹനം ഡിവൈഡർ തകർത്ത് പാഞ്ഞുകയറിയതിൽ നിന്ന് വാഹനമോടിച്ചവരുടെ ഗുരുതരമായ അശ്രദ്ധയാണ് വ്യക്തമാകുന്നത്. അതേസമയം, അപകടസ്ഥലത്ത് ആളുകൾ കിടന്നുറങ്ങാനുണ്ടായ കാരണങ്ങൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ മനപ്പൂർവമായ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.

ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്‌മോർട്ടവും നടത്തും. മൃതദേഹങ്ങൾ സർക്കാർ വാഹനങ്ങളിൽ വീടുകളിലേക്ക് മാറ്റും. മൃതദേഹ സംസ്കാരത്തിനും ചികിത്സയ്ക്കും ആവശ്യമായ സഹായങ്ങൾ നൽകും.മന്ത്രി കെ. രാജൻ അപകടത്തിൽ ദുഃഖം പ്രകടിപ്പിച്ചു. കുറ്റവാളികൾക്ക് ശിക്ഷ ലഭ്യമാക്കുന്നതിനായി സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍