തെക്കുംകര: ഇന്ത്യൻ നാഷ്ണൻ തെക്കുംകര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴാനി ട്രൈബൽ കോളനി, ട്രൈബൽ സ്കൂൾ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ പ്രതിക്ഷേധപ്രകടനവും ധർണ്ണയും വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് P G ജയദീപ് ഉൽഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ജെയ്സൻ മാത്യു അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് വടക്കാഞ്ചേരി നിയോജക മണ്ഡലം പ്രസിഡണ്ട് ഒ.ശീകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. സേവാദൾ നിയോജക മണ്ഡലം ചെയർമാൻ ബൈജു ഐനിക്കൽ, ജനറൽ സെക്രട്ടറി അനിൽ കുമാർ …
പുതുക്കാട്:കണ്ണമ്പത്തൂരിലെ വീട്ടിൽ ഗ്യാസ് സിലിണ്ടറിന്റെ ചോർച്ച പരിശോധിക്കുന്നതിനിടെ പാചക വാതകം ചോർന്നുണ്ടായ സ്ഫോടനത്തിൽ 2 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. വീട്ടുടമയായ പൊന്നാമ്പിടി വിൽസൻ്റെ ഭാര്യ ബിന്ദു (52), ഗ്യാസ് ചോർച്ച പരിശോധിക്കാനെത്തിയ വട്ടണാത്ര സ്വദേശി കൈനാത്തുടൻ വീട്ടിൽ അശോകൻ (62) എന്നിവർക്കാണ് പൊള്ളലേറ്റത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇവരെ പിന്നീട് തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി. വീടിന്റെ ജനൽച്ചില്ലുകൾ പൊട്ടിച്ചിതറി, കർട്ടനുകൾ കത്തി മൊബൈൽഫോണും കത്ത…
തൃശൂർ: കുമ്പളേങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ബിജുവിനെ വെട്ടിക്കൊന്ന കേസിൽ പ്രതികളായ ബി.ജെ.പി പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ. എട്ട് ബിജെപി പ്രവർത്തകരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. തൃശൂർ അഡീഷൻ സെഷൻസ് കോടതി ജഡ്ജ് കെ.എം. രതീഷ് കുമാറാണ് ശിക്ഷ വിധിച്ചത്. ബിജെപി പ്രവർത്തകരായ ജയേഷ്, സുമേഷ്, സെബാസ്റ്റ്യൻ, ജോൺസൻ, ബിജു, സതീഷ്, സുനീഷ്, സനീഷ് എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. എട്ട് പേരും ഓരോ ലക്ഷം രൂപ വീതം പിഴയും നൽകണം. ബിജുവിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം നൽകണം. എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലി…
തൃശൂർ: തൃശൂർ പുരം നടത്തിപ്പിന് ഓടിനടന്ന മന്ത്രി കെ. രാജനെ കെട്ടിപ്പിടിച്ച് ഞെക്കി മുത്തം കൊടുക്കുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മന്ത്രിക്കുള്ള സമ്മാനമായ മുണ്ട് കലക്ടർ അർജുൻ പാണ്ഡ്യനെ ഏൽപിച്ച സുരേഷ് ഗോപി കൃത്യമായ ഇടപെടലുകൾ നടത്തിയതിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി വാസവനെയും അഭിനന്ദിക്കാൻ മടിച്ചില്ല. പുരം ഭംഗിയായി നടത്തുന്നതിനായി പ്രവർത്തിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കാനും പുരപ്പറമ്പ് മണിക്കൂറുകൾ കൊണ്ടു വൃത്തിയാക്കിയ ശുചീകരണ തൊഴിലാളികളെ ആദരിക്കാനുമായി സംഘടിപ്പിച്ച 'ശുചിത്വ പൂരം' പരിപാടിയിലാണ് അദ്ദേഹം മുഖ്യമന്ത്രിയെ…
ഏങ്ങണ്ടിയൂർ: കണ്ടെയ്നർ ലോറി കുഴിയിൽപെട്ടു. ഏങ്ങണ്ടിയൂരിൽ ടൈലുമായി കൊച്ചിയിൽ നിന്ന് മലപ്പുറത്തേക്ക് പോയ കണ്ടെയ്നർ ലോറി ദേശീയപാതയിൽ നിർമാണം നടക്കുന്ന സ്ഥലത്ത് കുഴിയിൽപെട്ടു. ഏങ്ങണ്ടിയൂർ ചന്തപ്പടി സെന്ററിലാണ് അപകടമുണ്ടായത്. എൻഎച്ച് നിർമാണത്തിനെത്തിയ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കണ്ടെയ്നർ ലോറിക്ക് താങ്ങ് നൽകി. എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇 https://chat.whatsapp.com/FX16iijLtA9FHNfxI9d YhG
തൃശൂർ: കനത്ത മഴയിൽ ജില്ലയിൽ പലയിടത്തും നാശനഷ്ടങ്ങളുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണി വരെയുള്ള കണക്കു പ്രകാരം 4 വീടുകൾ പൂർണമായും 177 വീടുകൾ ഭാഗികമായും തകർന്നു. വ്യാഴാഴ്ച പെയ്ത കനത്ത മഴയിൽ മാത്രം ഒരു വീട് പൂർണമായും 13 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. ഇന്നലെ വൈകിട്ട് അഞ്ചു വരെ 7 ക്യാംപുകൾ തുറന്നിട്ടുണ്ട്. 18 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 17 കുട്ടികൾ ഉൾപ്പെടെ 64 പേർ ക്യാംപുകളിലുണ്ട്. കെഎസ്ഇബിക്ക് തൃശൂർ സർക്കിളിൽ 1162 ലക്ഷം രൂപയുടെയും ഇരിങ്ങാലക്കുട സർക്കിളിൽ 1798 ലക്ഷം രൂപയുടെയും നഷ്ടമാണ് കണക്കാക്കുന്നത്. ആകെ നഷ്ടം 2960.3 ലക്ഷം രൂപ. 748.82…
ചേലക്കര: പുതുപ്പാലത്തിനു സമീപം വയലിൽ മണ്ണു തള്ളി ഉണ്ടായ മല കടകൾക്കും പരിസരത്തെ വീടുകൾക്കും ഭീഷണിയായി തുടരുന്നു. മണ്ണുനീക്കൽ പ്രഹസനമായെന്നു നാട്ടുകാർ പറയുന്നു. വാഴക്കോട് - പ്ലാഴി റോഡ് പുനർ നിർമാണത്തിൻ്റെ ഭാഗമായാണു ടൗണിനു സമീപത്തെ പാടശേഖരത്തിൽ 2 വർഷം മുൻപു മണ്ണു കൂട്ടിഇട്ടത്. ഇതിൽ പാഴ്ച്ചെടികൾ വളർന്നതോടെ മല പോലെയായി. മഴ ശക്തമായാൽ തെക്കൻ മലകളിൽ നിന്നു വരുന്ന വെള്ളം വയലിലേക്ക് എത്തി ഇതു വഴിയാണ് ഒഴുകി പോയിരുന്നത്. 3 മീറ്ററിലേറെ ഉയരത്തിൽ മണ്ണു കിടക്കുന്നതിനാൽ കഴിഞ്ഞ മഴക്കാലത്തു വെള്ളം ഒഴുകി പോകാതെ മേഖലയിൽ വെള്ളക്കെട്ട് ഉണ്ടാക്കുകയും സംസ്ഥാനപാതയിൽ …
വാഴാനി അണക്കെട്ടിൻ്റെ ഷട്ടറുകൾ മഴ തുടരുന്ന സാഹചര്യത്തിൽ ഉയർത്തുന്നതിനു കളക്ടർ അനുമതി നൽകിയെങ്കിലും ശനിയാഴ്ച്ച ഷട്ടറുകൾ ഉയർത്തില്ല. നിലവിൽ അണക്കെട്ടിൽ സംഭരണശേഷിയുടെ നാലിലൊന്നു വെള്ളം മാത്രമാണ്. ആവശ്യ സന്ദർഭങ്ങളിൽ അധിക ജലം പുറത്തെക്ക് ഒഴുക്കി അണക്കെട്ടിൻ്റെ പ്രോപ്പോസസ് റൂൾ കർവ് ലെവൽ പാലിക്കണമെന്നാണ് ദുരന്ത നിവാരണ സമിതി ചെയർമാൻ കൂടിയായ കളക്ടറുടെ ഉത്തരവ്. വടക്കാഞ്ചേരി പുഴയിൽ പെയ്ത്തു വെള്ളം നിറഞ്ഞു ഒഴുകുന്നതിനാൽ അണക്കെട്ടിൻ്റെ ഷട്ടറുകൾ കൂടി ഉയർത്തിയാൽ വടക്കാഞ്ചേരി നഗരത്തിൽ ഉൾപ്പടെ വെള്ളക്കെട്ടിനുള്ള സാധ്യത എറെയാണ്. ഈ സാഹചര്യത്തിൽ പുഴയിലെ ജലനിരപ്പ്…
പുന്നംപറമ്പ് : കേരള വിദ്യാർത്ഥി യൂണിയൻ 68മത് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ഇന്ന് കാലത്ത് കെ.എസ്.യു തൃശ്ശൂർ ജില്ലാ സെക്രട്ടറി ബിജോയ് ജോണിയുടെ അധ്യക്ഷതയിൽ പുന്നംപറമ്പ് സെന്ററിൽ പതാക ഉയർത്തി. തെക്കുംകര മണ്ഡലം കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന കെ.എസ്.യു. സ്ഥാപക ദിനാഘോഷ പരിപാടികൾ കെ.എസ് യു ജൻമദിന കേക്ക് മുറിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി നിയോജകമണ്ഡലം പ്രസിഡന്റ് ഒ. ശ്രീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു , കോൺഗ്രസ് തെക്കുംകര മണ്ഡലം പ്രസിഡന്റ് ജെയ്സൺ മാത്യു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി , KSU തൃശ്ശൂർ മുൻ ജില്ലാ സെക്രട്ടറി മനീഷ് വി.എം മുഖ്യാതിഥിയായി. …
ചേലക്കര: തുടർച്ചയായ ഗതാഗതക്കുരുക്ക് മൂലം ജനങ്ങൾക്ക് പുറത്തിറങ്ങാൻ വയ്യ, ഗ്രാമീണ റോഡുകളുടെ സ്ഥിതി പരമ ദയനീയം. സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് ഉണ്ടോ എന്ന് സംശയം. നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം. എല്ലാ അർത്ഥത്തിലും എൽ.ഡി.എഫ് സർക്കാർ കനത്ത പരാജയം ആണെന്ന് കെ.പി.സി.സി സെക്രട്ടറി കെ ബി ശശികുമാർ പറഞ്ഞു. ഗതാഗതകുരുക്കിലും ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥയിലും പ്രതിഷേധിച്ച് ചേലക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.ബി ശശികുമാർ. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ടി. ഗോപാലകൃഷ്ണൻ അധ്യക…
നിലമ്പൂരിൽ അൻവറെ ജയിപ്പിച്ച് എം.എൽ.എ ആക്കിയത് എൽ.ഡി.എഫ് ആണ്. അതെല്ലാം പാടെ മറന്നു കൊണ്ട് അൻവർ ഇപ്പോൾ ചെയ്യുന്നത് യൂദാസിന്റെ പണിയാണെന്ന് സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. അൻവറെ എൽ.ഡി.എഫിൽ നിന്നും ചാടിച്ചു കൊണ്ടുപോയത് കോൺഗ്രസ് നേതാക്കളാണ്. അതിൻറെ ദുരന്തഫലങ്ങളാണ് കോൺഗ്രസ് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു രാഷ്ട്രീയ നേതാവ് പാലിക്കേണ്ട ചില മിനിമം പെരുമാറ്റ മര്യാദകൾ ഉണ്ട്, അതൊന്നും പാലിക്കാത്ത ഒരാളെ രാഷ്ട്രീയ നേതാവായി ഒരു മുന്നണി കൊണ്ടുനടന്നാൽ കേരളീയ സമൂഹം ഏത് രീതിയിൽ ആണ് ആ മുന്നണിയെ കാണുക എന്ന് ഞാൻ പറയേണ്ട കാര്യമില്ലല്ലോ…
കടങ്ങോട് : വർഷങ്ങളായി കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും വളരെ ബുദ്ധിമുട്ട് ഉണ്ടാക്കി റോഡിലേക്ക് ചാഞ്ഞ് നിന്നിരുന്ന മരക്കൊമ്പുകൾ പൊട്ടി വീണ് നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്, മരക്കൊമ്പുകൾ മുറിക്കുന്നതുമായി ബന്ധപെട്ട് നിരവധി തടസ്സവാദങ്ങളും, നിയമപ്രശ്നങ്ങളും നിലനിന്നിരുന്നു. പ്രദേശവാസികളുടെ പരാതിയിൽമേൽ കടങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി നടത്തിയ നിരന്തമായ ഇടപെടലുകൾക്ക് ശേഷമാണ് മരക്കൊമ്പുകൾ മുറിച്ചുമാറ്റിയത്. പഞ്ചായത്ത് പ്രസിഡന്റ് മീനാ സാജൻ, ക്ഷേമകാര്യ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻ TP …
കേച്ചേരി: തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ നിർമാണം ഏതാണ്ട് പൂർത്തിയായ കേച്ചേരി-ചൂണ്ടൽ ഭാഗത്തെ റോഡ് പൂർണമായി ഗതാഗതത്തിന് തുറന്നുകൊടുത്തു. ഇന്നലെ രാവിലെ 10.30 മുതലാണ് കേച്ചേരിൽ നിന്ന് വാഹനങ്ങൾ ചൂണ്ടൽ ഭാഗത്തേക്ക് കടത്തിവിട്ടു തുടങ്ങിയത്. റോഡിൻ്റെ നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നതിനാൽ ഒറ്റവരിയിലാണ് ഇവിടെ ഗതാഗതം നടന്നിരുന്നത്. സംസ്ഥാനപാതയിൽ കേച്ചേരി മുതൽ ചൂണ്ടൽ വരെയുള്ള ഭാഗത്തെ 6 കലുങ്കുകളുടെ നിർമാണം പൂർത്തിയായി. മഴ ശക്തമായതിനാൽ പാറന്നൂർ മുതൽ ചൂണ്ടൽവരെയുള്ള ഭാഗത്തെ 600 മീറ്ററോളം ദൂരം ടാറിങ് പൂർത്തിയാകാനുണ്ട്. മഴ മാറിയാൽ രണ്ടു ദിവസം കൊണ്ട് ടാറിങ് …
പശ്ചിമ ബംഗാൾ - ബംഗ്ലാദേശ് തീരത്തിന് സമീപമായി സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യുനമർദ്ദം അതിതീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. വടക്കു ഭാഗത്തേക്ക് നീങ്ങുന്ന അതിതീവ്ര ന്യുനമർദ്ദം ഇന്ന് ഉച്ചക്ക് ശേഷം സാഗർ ദ്വീപിനും (പശ്ചിമ ബംഗാൾ) ഖെപ്പു പാറ (ബംഗ്ലാദേശ്) ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. മെയ് 29, 30 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും സാധ്യതഎന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത…
Social Plugin