ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം മെയ് 9ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. അതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടന്നുവരികയാണ്. സംസ്ഥാനത്താകെ 72 കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളിലായി ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായാണ് മൂല്യനിർണയം നടത്തിയത്. 4,27,021 വിദ്യാർത്ഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇 https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയുടെ ഡയാലിസിസ് യൂണിറ്റിലേക്ക് ഡയാലിസിസ് ടെക്നീഷ്യൻ, സ്റ്റാഫ് നേഴ്സ് , ഫുൾടൈം സ്വീപ്പർ കം സാനിറ്റേഷൻ വർക്കർ എന്നിവരെ ആവശ്യമുണ്ട്. ഡയാലിസിസ് ടെക്നീഷ്യന് ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി, DME രജിസ്ട്രേഷൻ, പാരാമെഡിക്കൽ രജിസ്ട്രേഷൻ, എന്നീ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. ഇൻറർവ്യൂ തീയതിയും സമയവും - 09/05/2025 രാവിലെ 11 മുതൽ 1 വരെ. സ്റ്റാഫ് നേഴ്സ് - GNM | BSC നഴ്സിംഗ്, നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ, പ്രവർത്തിപരിചയം അഭികാമ്യം. 09/05/2025 ഉച്ചയ്ക്ക് 2 മുതൽ 4 വരെയാണ് ഇൻറർവ്യൂ. ഫുൾടൈം സ്വീപ്പർ കം സാനിറ്റേഷൻ വർക്കർ - ഏഴാം ക്ല…
കടങ്ങോട്: ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് കടങ്ങോട് ഗ്രാമ പഞ്ചായത്തിലെ വെള്ളറക്കാട് വില്ലേജ് ഓഫീസ് പരിസരത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ആരംഭിച്ച വെള്ളറക്കാട് കുടിവെള്ള പദ്ധതി പ്രവർത്തനം ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി വില്ലേജ് ഓഫീസ് പരിസരത്തെ 35 കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണ്ടെത്താൻ കഴിഞ്ഞു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് 14.25 ലക്ഷം രൂപയും കടങ്ങോട് ഗ്രാമ പഞ്ചായത്ത് 1.50 ലക്ഷം രൂപയും വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. കടങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കുന്നംകുളം എംഎൽഎ എ സി മൊയ്തീൻ ഉദ്…
തിരുവനന്തപുരം: ഇന്ത്യൻ സിനിമയ്ക്ക് അനവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിക്കൊടുത്ത പ്രസിദ്ധ സംവിധായകൻ ഷാജി.എൻ കരുൺ അന്തരിച്ചു. 73 വയസ്സായിരുന്നു. പിറവി, സ്വം,വാനപ്രസ്ഥം, കുട്ടിസ്രാങ്ക് എന്നിവയാണ് ഷാജി.എൻ കരുണിന്റെ ശ്രദ്ധേയമായ സിനിമകൾ. 40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. ജെ സി ഡാനിയേൽ പുരസ്കാരം, പത്മശ്രീ എന്നിവ ലഭിച്ചിട്ടുണ്ട്. എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇 https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അടാട്ട് : രാവിലെ പത്ത് ടീമുകളുടെ മൽസരം അടാട്ട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ.വി.വിപിൻ ഉദ്ഘാടനം നിർവ്വഹിച്ചു. വിന്നേഴ്സ് ആയ റോയൽ FC കുന്നംകുളത്തിനും, റണ്ണർ അപ്പ് ആയ ബ്രദേഴ്സ് മുതുവറക്കും, ബെസ്റ്റ് പ്ലയർ ആയ അമീൻ. കെ.കെ എന്നിവർക്കും ടോഫികൾ നൽകി. അടാട്ട് ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് സി. ആർ പോൾസണുo, കെ.വി. വിപിനും ചേർന്നാണ് ടോഫികൾ വിതരണം ചെയ്തത്. ചടങ്ങിൽ ലഹരി വിരുദ്ധ സന്ദേശം കൈമാറുന്നതോടെപ്പം "സ്പോ ർ ട്സ് ആകണം നമ്മുക്ക് ലഹരി" എന്ന് എല്ലാവരും പ്രതിജ്ഞ എടുത്തു. എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും …
ചേലക്കര: സി.ഐ.ടി.യു ചേലക്കര ഏരിയ കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി യു.പി ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സി. സിയാവുദ്ദീൻ, കെ.കെ മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. ഏരിയ കമ്മിറ്റിയെ ചേലക്കര ഏരിയ കമ്മിറ്റി, വള്ളത്തോൾ നഗർ ഏരിയ കമ്മിറ്റി എന്നിങ്ങനെ രണ്ടായി വിഭജിച്ചു. വള്ളത്തോൾ നഗർ ഏരിയ കമ്മിറ്റി ഭാരവാഹികളായി ശങ്കരൻകുട്ടി (പ്രസി), വി.ശശികുമാർ (സെക്ര), കെ.വി സതീശൻ (ട്രഷ) എന്നിവരെയും ചേലക്കര ഏരിയ കമ്മിറ്റി ഭാരവാഹികളായി ടി.ഗോകുലൻ (പ്രസി) ഇ.എൻ വാസുദേവൻ (സെക്ര), ഒ.എസ് സജി (ട്രഷ) എന്നിവരെയും തിരഞ്ഞെടുത്തു. എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലു…
എരുമപ്പെട്ടി: ബി.ജെ.പി എരുമപ്പെട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിളാസംഗമം നടത്തി. തൃശ്ശൂർ നോർത്ത് ജില്ലാ അധ്യക്ഷ നിവേദിതാ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി മനീഷ് മങ്ങാട് അധ്യക്ഷതവഹിച്ചു. തൃശ്ശൂർ നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി അനീഷ്, മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു അമ്പാടി, മണ്ഡലം വൈസ് പ്രസിഡണ്ട് സതീശൻ ചേറ്റുട്ടി, രാജേഷ് പട്ടിലച്ചൻ, പവിത്രൻ കാഞ്ഞിരക്കോട്, വിമല തങ്കപ്പൻ, ഐശ്വര്യ എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ പുഷ്പജ പുന്നക്കൽ, അംബിക രഘുനാഥൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യ…
കടങ്ങോട്: "ഇടം" സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കടങ്ങോട് പഞ്ചായത്ത് പ്രസിഡണ്ട് മീന സാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എം.കെ വിശ്വംഭരൻ അധ്യക്ഷനായി."ഇടം" പ്രസിഡന്റ് പ്രീതി രാജേഷ്, സെക്രട്ടറി കെ.പി ജയൻ, ഷൗക്കത്ത് കടങ്ങോട്, ടി.എം ബഷീർ, പ്രബിത കിഷോർ എന്നിവർ പ്രസംഗിച്ചു. എ.എം.എ.ഐ കുന്നംകുളം ഏരിയ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. ''ആരോഗ്യത്തിനുവേണ്ടി പാലിക്കേണ്ട ദിനചര്യകൾ'' എന്ന വിഷയത്തിൽ ഡോക്ടർ ആർ. ശ്രീപാർവതി ക്ലാസെടുത്തു. ഡോക്ടർ പി. ഉഷ, ഡോക്ടർ എം.ബി സന…
ഇന്നുമുതൽ (ഏപ്രിൽ 28) മെയ് 2 വരെയാണ് ചടങ്ങുകൾ. ഇന്ന് വൈകിട്ട് 7:00 മണിക്ക് പാമ്പും കാവിൽ നിന്ന് നാദസ്വരം കാവടി എന്നിവയോടുകൂടി ഭക്തിനിർഭരമായ എഴുന്നള്ളിപ്പ് നടക്കും. ( താലം പിടിക്കുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ കൃത്യം 6 മണിക്ക് തന്നെ വട്ടേക്കാട് വളപ്പിൽ വിഷ്ണുമായ ക്ഷേത്രത്തിൽ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു) എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇 https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
വടക്കാഞ്ചേരി:തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതൃത്വ യോഗം നടത്തി. മണ്ഡലം പ്രസിഡണ്ട് ബിജു ഇസ്മായിൽ അധ്യക്ഷത വഹിച്ച യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ഷാഹിദ റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി.ജെ ജയദീപ് മുഖ്യ പ്രഭാഷണം നടത്തി. സീനിയർ നേതാക്കളായ എസ്.എ.എ ആസാദ്, ടി.വി സണ്ണി, സി.ആർ രാധാകൃഷ്ണൻ, സിന്ധു സുബ്രഹ്മണ്യൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വക്കറ്റ് മുഹമ്മദ് ഷഫീഖ്, അഡ്വ.ടി.എസ് മായാദാസ്, ബ്ലോക്ക് സെക്രട്ടറി മാരായ അഗസ്റ്റിൻ എം.ജ…
വടക്കാഞ്ചേരി: കൊച്ചിൻ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പൊതു പരിപാടിയിൽ ഡോക്ടർ ശ്രീനിവാസനെ പൗരസ്വീകരണം നൽകി അനുമോദിച്ചു, ആതുര സേവന രംഗത്ത് 56 വർഷമായി സേവനം അനുഷ്ഠിച്ചുപോരുന്ന അദ്ദേഹത്തിന് 51 വർഷം ലയൺസ് പ്രസ്ഥാനത്തിൽ ഒട്ടനവധി ആതുര സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിഞ്ഞിട്ടുണ്ട്. 20 വർഷം തുടർച്ചയായി വടക്കാഞ്ചേരി എസ്.എൻ.ഡി.പി പ്രസിഡണ്ടാണ്. എൺപതാമത്തെ ജന്മദിനം ആഘോഷിക്കുന്ന അദ്ദേഹം ഇപ്പോഴും കർമ്മനിരതനാണ് . ജില്ലയിൽ തന്നെ അറിയപ്പെടുന്ന സീനിയർ കൺസൾട്ടൻസ് ഗൈനഗോളജിസ്റ്റാണ്. ചടങ്ങിൽ പ്രിൻസ് തോമസ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എ.പ…
പാലിയേക്കര : നികുതി അടയ്ക്കാതെ സർവീസ് നടത്തിയ ഇതരസംസ്ഥാന ടൂറിസ്റ്റ് വാഹനങ്ങളിൽനിന്ന് മോട്ടോർ വാഹനവകുപ്പ് 11.60 ലക്ഷം രൂപ പിഴയീടാക്കി. മോട്ടോർവാഹനവകുപ്പ് തൃശ്ശൂർ റീജണൽ ട്രാൻസ്പോർട്ട് ഓഫീസും എൻഫോഴ്സ്മെന്റ്റ് വിഭാഗവും വെള്ളിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് നടപടി.വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ആരംഭിച്ച പരിശോധന ശനിയാഴ്ച വെളുപ്പിന് രണ്ടുവരെ നീണ്ടു. എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇 https://chat.whatsapp.com/FX16iijLtA9FHNfxI9dYhG #MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakk…
വടക്കാഞ്ചേരി : എൻ.എസ്.എസ് തലപ്പിള്ളി താലൂക്ക് യൂണിയന്റെ ഹ്യൂമൻ റിസോഴ്സസ് വകുപ്പ്, എസ്. എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്കായി തുടർപഠന സാധ്യതകളെക്കുറിച്ച് സെമിനാർ നടത്തി. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡൻറ് അഡ്വ. പി. ഹൃഷികേശ് സെമിനാർ ഉദ്ഘാടനംചെയ്തു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻറ് കെ. രവീന്ദ്രൻ അധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എസ്. ശ്രീകുമാർ, എൻഎസ്എസ് ഇൻസ്പെക്ടർ എൻ. രാധാകൃഷ്ണൻ, വനിതാ യൂണിയൻ സെക്രട്ടറി മനോരമ എന്നിവർ പ്രസംഗിച്ചു. ജീജാ സുധീർ, എസ്. വിപിൻ എന്നിവർ ക്ലാസ് നയിച്ചു. എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലി…
തൃശ്ശൂർ : ശനിയാഴ്ച രാവിലെ 8.30 മുതൽരാമവർമപുരം ഗവ. എൻജിനീയറിങ് കോളേജിലേക്കും വിമല കോളേജിലേക്കും തൊഴിൽ അന്വേഷകരുടെ ഒഴുക്കായിരുന്നു. സംസ്ഥാനസർക്കാരിന്റെ വിജ്ഞാനകേരളം തൊഴിൽദായകപദ്ധതിയുടെ തൃശ്ശൂർ ജില്ലയിലെ തൊഴിൽപ്പൂരം പങ്കാളിത്തം കൊണ്ട് സമ്പന്നമായി. 151 തൊഴിൽ ദാതാക്കളിൽ നിന്ന് 577 വ്യത്യസ്തതരം മേഖലകളിലായുള്ള 35,000 തൊഴിലുകളിലേക്കാണ് അഭിമുഖം നടന്നത്. ഇരു കോളേജിലുമായി 140 ക്ലാസ് മുറികളിലാണ് അഭിമുഖം നടന്നത്. എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇 https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
കോടശ്ശേരി : താഴൂർ സെയ്ന്റ് മേരീസ് പള്ളിയുടെ ജൂബിലിഹാളിൽ വിരുന്നുസത്കാരത്തിനിടെ ഹെലികോപ്റ്റർഫാൻ വീണ് രണ്ടുവയസ്സുകാരി ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്ക്. കുറ്റിച്ചിറ തത്തംപിള്ളി വീട്ടിൽ ബേബി (50), ചെമ്പൻകുന്ന് തത്തംപിള്ളി വീട്ടിൽ വർഗീസ് (63), താഴൂർ ഞാറേക്കാടൻ ഷീജാ പോൾ (40), കലിക്കൽ തോപ്പിൽ ആദിത്യൻ (19), മാരാംകോട് വലിയവീട്ടിൽ ഇവ (2) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ പരിക്കേറ്റ ബേബിയെ കളമശ്ശേരി രാജഗിരി ആശുപത്രിയിലേക്കു മാറ്റി. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രിയധികൃതർ അറിയിച്ചു. എൻ മീ…
All rights reserved to N Online Media
Social Plugin