ടൈറ്റൻസ് F C നേതൃത്വത്തിൽ ത്രീസ് ഫുട്ബോൾ ടൂർണ്ണമെന്റ് ചിറ്റിലപ്പിള്ളി മൺ കുണ്ടിൽ അരങ്ങേറി.

അടാട്ട് : രാവിലെ പത്ത് ടീമുകളുടെ മൽസരം അടാട്ട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ  കെ.വി.വിപിൻ ഉദ്ഘാടനം  നിർവ്വഹിച്ചു. വിന്നേഴ്സ് ആയ റോയൽ FC കുന്നംകുളത്തിനും, റണ്ണർ അപ്പ് ആയ ബ്രദേഴ്സ് മുതുവറക്കും, ബെസ്റ്റ് പ്ലയർ ആയ അമീൻ. കെ.കെ എന്നിവർക്കും ടോഫികൾ നൽകി.

അടാട്ട് ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് സി. ആർ പോൾസണുo,  കെ.വി. വിപിനും ചേർന്നാണ് ടോഫികൾ   വിതരണം ചെയ്തത്. ചടങ്ങിൽ ലഹരി വിരുദ്ധ സന്ദേശം കൈമാറുന്നതോടെപ്പം "സ്പോട്സ് ആകണം നമ്മുക്ക് ലഹരി" എന്ന് എല്ലാവരും പ്രതിജ്ഞ എടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍