ചേലക്കര: സി.ഐ.ടി.യു ചേലക്കര ഏരിയ കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി യു.പി ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സി. സിയാവുദ്ദീൻ, കെ.കെ മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. ഏരിയ കമ്മിറ്റിയെ ചേലക്കര ഏരിയ കമ്മിറ്റി, വള്ളത്തോൾ നഗർ ഏരിയ കമ്മിറ്റി എന്നിങ്ങനെ രണ്ടായി വിഭജിച്ചു. വള്ളത്തോൾ നഗർ ഏരിയ കമ്മിറ്റി ഭാരവാഹികളായി ശങ്കരൻകുട്ടി (പ്രസി), വി.ശശികുമാർ (സെക്ര), കെ.വി സതീശൻ (ട്രഷ) എന്നിവരെയും ചേലക്കര ഏരിയ കമ്മിറ്റി ഭാരവാഹികളായി ടി.ഗോകുലൻ (പ്രസി) ഇ.എൻ വാസുദേവൻ (സെക്ര), ഒ.എസ് സജി (ട്രഷ) എന്നിവരെയും തിരഞ്ഞെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍