വടക്കാഞ്ചേരി : എൻ.എസ്.എസ് തലപ്പിള്ളി താലൂക്ക് യൂണിയന്റെ ഹ്യൂമൻ റിസോഴ്സസ് വകുപ്പ്, എസ്. എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്കായി തുടർപഠന സാധ്യതകളെക്കുറിച്ച് സെമിനാർ നടത്തി. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡൻറ് അഡ്വ. പി. ഹൃഷികേശ് സെമിനാർ ഉദ്ഘാടനംചെയ്തു.
താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻറ് കെ. രവീന്ദ്രൻ അധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എസ്. ശ്രീകുമാർ, എൻഎസ്എസ് ഇൻസ്പെക്ടർ എൻ. രാധാകൃഷ്ണൻ, വനിതാ യൂണിയൻ സെക്രട്ടറി മനോരമ എന്നിവർ പ്രസംഗിച്ചു. ജീജാ സുധീർ, എസ്. വിപിൻ എന്നിവർ ക്ലാസ് നയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍