അറിയിപ്പ്
വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയുടെ ഡയാലിസിസ് യൂണിറ്റിലേക്ക് ഡയാലിസിസ് ടെക്നീഷ്യൻ, സ്റ്റാഫ് നേഴ്സ് , ഫുൾടൈം സ്വീപ്പർ കം സാനിറ്റേഷൻ വർക്കർ എന്നിവരെ ആവശ്യമുണ്ട്.
ഡയാലിസിസ് ടെക്നീഷ്യന് ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി, DME രജിസ്ട്രേഷൻ, പാരാമെഡിക്കൽ രജിസ്ട്രേഷൻ, എന്നീ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. ഇൻറർവ്യൂ തീയതിയും സമയവും - 09/05/2025 രാവിലെ 11 മുതൽ 1 വരെ. സ്റ്റാഫ് നേഴ്സ് - GNM | BSC നഴ്സിംഗ്, നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ, പ്രവർത്തിപരിചയം അഭികാമ്യം. 09/05/2025 ഉച്ചയ്ക്ക് 2 മുതൽ 4 വരെയാണ് ഇൻറർവ്യൂ.
ഫുൾടൈം സ്വീപ്പർ കം സാനിറ്റേഷൻ വർക്കർ - ഏഴാം ക്ലാസ് പാസായിരിക്കണം. പ്രായപരിധി 18-45 വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന. 08/05/2025 രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ഇൻറർവ്യൂ.
അപേക്ഷകർ അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ഇൻറർവ്യൂവിന് ഹാജരാകണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ