കടങ്ങോട്: ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് കടങ്ങോട് ഗ്രാമ പഞ്ചായത്തിലെ വെള്ളറക്കാട് വില്ലേജ് ഓഫീസ് പരിസരത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ആരംഭിച്ച വെള്ളറക്കാട് കുടിവെള്ള പദ്ധതി പ്രവർത്തനം ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി വില്ലേജ് ഓഫീസ് പരിസരത്തെ 35 കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണ്ടെത്താൻ കഴിഞ്ഞു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് 14.25 ലക്ഷം രൂപയും കടങ്ങോട് ഗ്രാമ പഞ്ചായത്ത് 1.50 ലക്ഷം രൂപയും വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. കടങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന സാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കുന്നംകുളം എംഎൽഎ എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനിയർ അശ്വിൻ പി. വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ജലീൽ ആദൂർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ് പുരുഷോത്തമൻ, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ലളിത ഗോപി എന്നിവർ പങ്കെടുത്തു. ബോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ.കെ മണി സ്വാഗതവും ബ്ലോക് പഞ്ചായത്ത് സെക്രട്ടറി കെ.എം വിനീത് നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍