കൊച്ചിൻ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡോക്ടർ ശ്രീനിവാസന് പൗര സ്വീകരണം നൽകി.

വടക്കാഞ്ചേരി: കൊച്ചിൻ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പൊതു  പരിപാടിയിൽ  ഡോക്ടർ ശ്രീനിവാസനെ പൗരസ്വീകരണം നൽകി അനുമോദിച്ചു, ആതുര സേവന രംഗത്ത് 56 വർഷമായി സേവനം അനുഷ്ഠിച്ചുപോരുന്ന അദ്ദേഹത്തിന്  51 വർഷം ലയൺസ്  പ്രസ്ഥാനത്തിൽ ഒട്ടനവധി ആതുര സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിഞ്ഞിട്ടുണ്ട്. 20 വർഷം തുടർച്ചയായി വടക്കാഞ്ചേരി എസ്.എൻ.ഡി.പി  പ്രസിഡണ്ടാണ്. എൺപതാമത്തെ ജന്മദിനം ആഘോഷിക്കുന്ന അദ്ദേഹം ഇപ്പോഴും കർമ്മനിരതനാണ് . ജില്ലയിൽ തന്നെ അറിയപ്പെടുന്ന സീനിയർ കൺസൾട്ടൻസ്  ഗൈനഗോളജിസ്റ്റാണ്. 

ചടങ്ങിൽ  പ്രിൻസ് തോമസ് സ്വാഗതം പറഞ്ഞു.  പ്രസിഡന്റ് എ.പി ജോൺസൺ അധ്യക്ഷത വഹിച്ചു , സെക്രട്ടറി വിൽസൺ കുന്നുംപിള്ളി വിഷയാവതരണം നടത്തി. പൊതുയോഗം  എം.എൽ.എ സേവ്യർ   ചിറ്റിലപ്പിള്ളി  ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന ഐ.എം.എ പ്രസിഡണ്ട് ഡോക്ടർ കെ.എ  ശ്രീവിലാസൻ മുഖ്യ അതിഥിയായിരുന്നു.


ഫസ്റ്റ് ലയൺ വൈസ് ഡിസ്ട്രിക്ട് ഗവർണർ  ടി. ജയകൃഷ്ണൻ, ഡോക്ടർ ശ്രീനിവാസനെ പൊന്നാടയണിയിച്ച് ആദരിച്ചു. 1st VDG സുരേഷ് വാര്യർ  സ്നേഹാദരം മെമെന്റോ നൽകി,തുടർന്ന് വടക്കാഞ്ചേരി മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് കെ.അജിത് കുമാർ, വടക്കാഞ്ചേരി മുനിസിപ്പാലിറ്റി കൗൺസിലർമാരായ പി.എൻ വൈശാഖ്, സന്ധ്യ കൊടക്കാടത്ത്, മുതിർന്ന മാധ്യമപ്രവർത്തകരായ വി.മുരളി, ശശികുമാർ  കൊടക്കാടത്ത് , മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജിത് കുമാർ മല്ലയ്യ , സി.എ ശങ്കരൻകുട്ടി, ഐ.എം.എ വടക്കാഞ്ചേരി ബ്രാഞ്ച് പ്രസിഡന്റ് ഡോക്ടർ പി.എം സലിം, ഡോക്ടർ പി.ആർ നാരായണൻ,   ഉണ്ണി വടക്കാഞ്ചേരി,  തോമസ് തരകൻ, നസീർ എൻ.എ, നൈസൽ  യൂസഫ്,ഹംസ എം അലി,  എബ്രഹാം എ പി, ഹരീഷ് മേനോൻ  തുടങ്ങിയവർ സംസാരിച്ചു.  

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍