വടക്കാഞ്ചേരി:തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതൃത്വ യോഗം നടത്തി.
മണ്ഡലം പ്രസിഡണ്ട് ബിജു ഇസ്മായിൽ അധ്യക്ഷത വഹിച്ച യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ഷാഹിദ റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി.ജെ ജയദീപ് മുഖ്യ പ്രഭാഷണം നടത്തി. സീനിയർ നേതാക്കളായ എസ്.എ.എ ആസാദ്, ടി.വി സണ്ണി, സി.ആർ രാധാകൃഷ്ണൻ, സിന്ധു സുബ്രഹ്മണ്യൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വക്കറ്റ് മുഹമ്മദ് ഷഫീഖ്, അഡ്വ.ടി.എസ് മായാദാസ്, ബ്ലോക്ക് സെക്രട്ടറി മാരായ അഗസ്റ്റിൻ എം.ജെ, ബാബുരാജ് കണ്ടേരി, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡണ്ട് കെ.എച്ച് സിദ്ദീഖ്, കെ.എസ്.യു ജില്ലാ സെക്രട്ടറി അഫ്ഷൻ ഷെയ്ഖ് എന്നിവർ സംസാരിച്ചു. സി.പി.ഐ ബന്ധം ഉപേക്ഷിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്ന കെ.എ മഹേഷിനെ മണ്ഡലം കമ്മിറ്റി ഷാൾ അണിയിച്ചു സ്വീകരിച്ചു. ജയ്മോൻ എം.ജെ സ്വാഗതവും പ്രകാശൻ ചെമ്പത്ത് നന്ദിയും അറിയിച്ചു. മണ്ഡലത്തിലെ ബൂത്ത്/വാർഡ് പ്രസിഡന്റ് മാരും കമ്മിറ്റി അംഗങ്ങളും യോഗത്തിന് നേതൃത്വം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍