കടങ്ങോട്: "ഇടം" സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കടങ്ങോട് പഞ്ചായത്ത് പ്രസിഡണ്ട് മീന സാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എം.കെ വിശ്വംഭരൻ അധ്യക്ഷനായി."ഇടം" പ്രസിഡന്റ് പ്രീതി രാജേഷ്, സെക്രട്ടറി കെ.പി ജയൻ, ഷൗക്കത്ത് കടങ്ങോട്, ടി.എം ബഷീർ, പ്രബിത കിഷോർ എന്നിവർ പ്രസംഗിച്ചു.
എ.എം.എ.ഐ കുന്നംകുളം ഏരിയ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. ''ആരോഗ്യത്തിനുവേണ്ടി പാലിക്കേണ്ട ദിനചര്യകൾ'' എന്ന വിഷയത്തിൽ ഡോക്ടർ ആർ. ശ്രീപാർവതി ക്ലാസെടുത്തു. ഡോക്ടർ പി. ഉഷ, ഡോക്ടർ എം.ബി സന്തോഷ്, ഡോക്ടർ ഐറിൻ ജോസ് എന്നിവർ ആണ് ക്യാമ്പിൽ പരിശോധന നടത്തിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍