ഹാളിലെ ഹെലികോപ്റ്റർ ഫാൻ വീണു; അഞ്ചുപേർക്ക് പരിക്ക്



കോടശ്ശേരി : താഴൂർ സെയ്ന്റ് മേരീസ് പള്ളിയുടെ ജൂബിലിഹാളിൽ വിരുന്നുസത്കാരത്തിനിടെ ഹെലികോപ്റ്റർഫാൻ വീണ് രണ്ടുവയസ്സുകാരി ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്ക്. കുറ്റിച്ചിറ തത്തംപിള്ളി വീട്ടിൽ ബേബി (50), ചെമ്പൻകുന്ന് തത്തംപിള്ളി വീട്ടിൽ വർഗീസ് (63), താഴൂർ ഞാറേക്കാടൻ ഷീജാ പോൾ (40), കലിക്കൽ തോപ്പിൽ ആദിത്യൻ (19), മാരാംകോട് വലിയവീട്ടിൽ ഇവ (2) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



തലയിൽ പരിക്കേറ്റ ബേബിയെ കളമശ്ശേരി രാജഗിരി ആശുപത്രിയിലേക്കു മാറ്റി. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രിയധികൃതർ അറിയിച്ചു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍