ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി കണ്ണന് സമർപ്പിച്ചത് കദളിപ്പഴവും നെയ്യും. നാക്കിലയിൽ കദളിപ്പഴവും നെയ്യും സോപാനത്ത് സമർപ്പിക്കുകയായിരുന്നു. കാണിക്കയും സമർപ്പിച്ചു.
ദർശനം നടത്തിയ ശേഷം മേൽശാന്തി താലത്തിൽ വച്ചു നൽകിയ പ്രസാദം ഏറ്റുവാങ്ങിയ തന്ത്രി ബ്രഹ്മശ്രീ. പി. സി. ദിനേശൻ നമ്പൂതിരിപ്പാട് ഉപരാഷ്ട്രപതി ജഗദീപ് ധൻകർക്കു നൽകി. തുടർന്ന്, ഗണപതി ദർശനം നടത്തി കൊടിമരച്ചുവട്ടിൽ എത്തി തൊഴുതശേഷം ഉപരാഷ്ട്രപതി മടങ്ങി.
.പത്നി ഡോ.സുദേഷ് ധൻകറിനൊപ്പമായിരുന്നു ഉപരാഷ്ട്രപതിയുടെ ക്ഷേത്രദർശനം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍