വൈദ്യുതി ജീവനക്കാരുടെയും, ഓഫീസർമാരുടെയും, പെൻഷൻകാരുടെയും, കരാർ തൊഴിലാളികളുടെയും ദേശീയ ഏകോപന സമിതിയായ എൻ.സി. സി. ഒ. ഇ . ഇ. ഇ (നാഷണൽ കോർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയ്സ് ആൻ്റ് എഞ്ചിനീയേഴ്സ്) ൻ്റെ ആഭിമുഖ്യത്തിൽ ജൂലായ് 9 ന് നടക്കുന്ന ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വടക്കാഞ്ചേരി ഡിവിഷൻ പരിധിയിലെ 9 ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകൾക്കു മുൻപിലും, വടക്കാഞ്ചേരി ഇലക്ട്രിക്കൽ ഡിവിഷൻ ഓഫീസിനു മുൻപിലും വിശദീകരണയോഗം നടത്തി.
വടക്കാഞ്ചേരി ഡിവിഷൻ ഓഫീസിനു മുൻപിൽ നടന്ന യോഗം ഇലക്ട്രിസിറ്റി എംപ്ലോയ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി കെ. എസ്. സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എൻ. ടി. ബേബി, കെ.എസ്. ഇ.ബി വർക്കേഴ്സ് അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം കെ. രമ്യ , ഇലക്ട്രിസിറ്റി ബോർഡ് കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ ജില്ല വൈസ് പ്രസിഡൻ്റ് കെ. വി. ജോസ്, കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ഡിവിഷൻ കമ്മിറ്റി അംഗം എസ്. എൽ. സുനികുമാർ, കെ. എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി ടി. വി. ദേവദാസ് എന്നിവർ സംസാരിച്ചു. ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകൾക്കു മുൻപിൽ നടന്ന യോഗങ്ങളിൽ വിവിധ സംഘടനാ നേതാക്കളായ കെ. എ. ഔസേഫ്, ജിജു ടി. സാമുവൽ, പി.എം. മുസ്തഫ, പി. വി. സുകുമാരൻ, കെ. കെ. പ്രസാദ്, പി. വി. സഞ്ജയൻ, കെ. എൻ. സുലോചനൻ എന്നിവർ സംസാരിച്ചു.
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍