മുന്നോട്ട് 2025; സംഘാടക സമിതി രൂപീകരിച്ചു.



വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ പത്ത്, പ്ലസ് ടു പരീക്ഷകളിൽ ഫുൾ A+ ജേതാക്കളേയും, മറ്റ് അക്കാദമിക് രംഗങ്ങളിലെ റാങ്ക് ജേതാക്കളെയും, വിവിധ മേഖലകളിലെ അവാർഡ് ജേതാക്കളെയും ആദരിക്കുന്ന 'മുന്നോട്ട് 2025' സംഘാടക സമിതി രൂപീകരണ യോഗം വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ ചേർന്നു. സേവ്യർ ചിറ്റിലപ്പിളളി MLA ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി. എൻ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ഉഷാദേവി ടീച്ചർ സ്വാഗതം പറഞ്ഞു. തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം ലിനി ടീച്ചർ, കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ, വടക്കാഞ്ചേരി നഗരസഭ വൈസ് ചെയർപേഴ്സൺ ഷീല മോഹനൻ, തലപ്പിള്ളി താലൂക്ക് സർക്കിൾ കോപ്പറേറ്റീവ് യൂണിയൻ ചെയർമാൻ എൻ. കെ. പ്രമോദ് കുമാർ, മുണ്ടൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. ജെ. നിജോൺ, കോലഴി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ. ആർ. രജീഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം. യു. കബീർ (സി.പി.ഐ), സി. ഡി. ജോസ് (കോൺഗ്രസ് എസ്), ഡേവീസ് (ജെ. ഡി . എസ്), പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം വി. മുരളി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അജിത്ത് കുമാർ മല്ലയ്യ, സ്പന്ദനം വടക്കാഞ്ചേരി സെക്രട്ടറി സുഭാഷ് പുഴയ്ക്കൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എം. ലെനിൻ യോഗത്തിന് നന്ദി പറഞ്ഞു.



'മുന്നോട്ട് 2025' ൽ സഹകരണ - ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ പങ്കെടുക്കും. പരിപാടി വിജയിപ്പിക്കുന്നതിനായി 301 അംഗ സംഘാടക സമിതി രൂപീകരിച്ചു. 75 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തു. ഭാരവാഹികൾ:

പി.എൻ. സുരേന്ദ്രൻ (ചെയർമാൻ)

കൺവീനർ: എം. ഡി. വികാസ് രാജ്

ട്രഷറർ: കെ. എം. ലെനിൻ



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍