വായന പക്ഷാചരണം തലപ്പിള്ളി താലൂക്ക് തല സമാപനയോഗം ഉദ്ഘാടനം ചേലക്കര എം. എൽ. എ. യു. ആർ. പ്രദീപ് മുള്ളൂർക്കരയിൽ നിർവ്വഹിച്ചു. മുള്ളൂർക്കര വായനശാലയിൽ നടന്ന പരിപാടിയിൽ താലൂക്കിലെ ഗ്രന്ഥശാലകളിലെ പ്രധാന പ്രവർത്തകർ പങ്കെടുത്തു. യോഗത്തിൽ താലൂക്ക് പ്രസിഡൻ്റ് സി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി കെ. കെ. ജയപ്രകാശ് ഐ.വി. ദാസ് അനുസ്മരണം നടത്തി. താലൂക്ക് എക്സി. അംഗവും എഴുത്തുകാരനുമായ ശശിധരൻ കളത്തിങ്കൽ സ്വാഗതവും, മുള്ളൂർക്കര വായനശാല സെക്രട്ടറി ജയേഷ് നന്ദിയും രേഖപ്പെടുത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍