വായന പക്ഷാചരണം സമാപനവും ഐ. വി. ദാസ് അനുസ്മരണവും.



കുമ്പളങ്ങാട് ഗ്രാമീണ വായനശാലയിൽ ജൂൺ 19 മുതൽ ജൂലൈ 7 വരെ നടന്ന വായന പക്ഷാചരണ പരിപാടി ഐ.വി. ദാസ് അനുസ്മരണത്തോടെ സമാപിച്ചു. സമാപനയോഗം നഗരസഭ ചെയർമാൻ പി. എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ. സേതുമാധവൻ അധ്യക്ഷനായി. കെ.കെ. ജയപ്രകാശ് ഐ.വി. ദാസ് അനുസ്മരണം നടത്തി. നഗരസഭാ കൗൺസിലർ രമ്യ സുന്ദരൻ, വയോജന വേദി പ്രസിഡൻ്റ് ചന്ദ്രികാമ്മ, വനിതാ വേദി പ്രസിഡൻ്റ് സനിത ജയേഷ്, ബാലവേദി കൺവീനർ ഐശ്വര്യ കെ. ബി ,കെ. കെ. തങ്കം, പി. വി. പാപ്പച്ചൻ എന്നിവർ സംസാരിച്ചു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍