തൃശ്ശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നവീകരണവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാറിന്റെ അധ്യക്ഷതയിൽ രാമനിലയം ഗസ്റ്റ് ഹൗസിൽ യോഗം ചേർന്നു.

എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ആധുനിക കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിന്റെ നിർമ്മാണം  കാലതാമസം ഇല്ലാതെ ചെയ്തുതീർക്കാൻ യോഗം തീരുമാനിച്ചു. ഒരാഴ്ചയ്ക്കകം നിലവിലുള്ള കെ.എസ്.ആർ.ടി.സി കെട്ടിടം പൊളിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കും. ഒരു മാസത്തിനുള്ളിൽ  നിർമ്മാണ പ്രവർത്തനത്തിനുള്ള നടപടികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. തൃശ്ശൂരിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന രീതിയിലായിരിക്കും  ബസ് സ്റ്റാൻഡ് നിർമ്മിക്കുന്നത്. ബസ്സുകൾ കൃത്യമായി കയറ്റി നിർത്താനും,  തൊഴിലാളികൾക്ക് സുരക്ഷിതമായി തൊഴിലെടുക്കാനുള്ള മികച്ച സൗകര്യങ്ങളോടു കൂടിയ കെട്ടിടമാണ് ഇതേ സ്ഥലത്ത് നിർമ്മിക്കുക. പുതിയ പദ്ധതിയുടെ രൂപരേഖയും രേഖാചിത്രവും ഉൾപ്പെടെ ഒരാഴ്ചക്കുള്ളിൽ  തയ്യാറാക്കും. കാന്റീനും  യാത്രക്കാർക്ക് ബസ് കാത്തിരിക്കുന്നതിനുള്ള ഇടവും ശുചി മുറിയും ഒരുക്കും. തൃശ്ശൂർ റെയിൽവേ സ്റ്റേഷനും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുമായി  ബന്ധിപ്പിക്കുന്ന നിലയിൽ ആകാശപാത ഒരുക്കുന്നതിനും നിശ്ചയിച്ചു.. 

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് തൃശ്ശൂർ നിയോജക മണ്ഡലം എംഎൽഎ യുടെ നവകേരളം  സദസ് ഫണ്ടിൽ നിന്ന് ഏഴു കോടി രൂപയും 2024 - 25 ആസ്തി വികസന ഫണ്ടിൽനിന്ന് രണ്ടര കോടി രൂപയും ഉപയോഗിച്ചാണ് നവീകരിക്കുന്നത്. ഇനിയും ആവശ്യമെങ്കിൽ എം.എൽ.എ. ഫണ്ടിൽ നിന്നും  തുക നൽകുമെന്ന് പി. ബാലചന്ദ്രൻ എം.എൽ.എ. യോഗത്തെ അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍