കേരള ഗവർണർ സർവകലാശാലകളെ കാവിവൽക്കരിക്കുന്നുവെന്ന് എസ്.എഫ്.ഐ.

സംസ്ഥാന ഗവർണർ രാജേന്ദ്ര ആർലേക്കർ കേരളത്തിലെ സർവകലാശാലകളെ കാവിവൽക്കരിക്കുന്നു എന്ന് ആരോപിച്ച് എസ്.എഫ്.ഐ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് കേരള സർവകലാശാലയിലേക്ക്ബാരിക്കേഡ് മറികടന്ന് എസ്.എഫ്.ഐ പ്രവർത്തകർ ഇരച്ചു കയറി. വി സിയുടെ ചേംബർ ലക്ഷ്യമിട്ട് നിരവധി എസ്.എഫ്.ഐ പ്രവർത്തകരാണ് ക്യാമ്പസിനകത്തേക്ക് കടന്നത്. സമീപകാലത്തൊന്നും കാണാത്ത കനത്ത പ്രതിഷേധമാണ് എസ്.എഫ്.ഐ ഉയർത്തിയിട്ടുള്ളത്. ഭാരതാംബ വിവാദത്തെ തുടർന്നാണ് എസ്.എഫ്.ഐ പ്രതിഷേധത്തിലേക്ക് നീങ്ങിയത്. നൂറിലധികം പോലീസുകാരെ നോക്കുകുത്തിയാക്കിയാണ് എസ്.എഫ്.ഐ പ്രതിഷേധം തുടരുന്നത്. ഒരു അക്രമത്തിനും പൊതുമുതൽ നശിപ്പിക്കാനും തയ്യാറാവുകയില്ലെന്നും ഗവർണറുടെ സംഘി വൽക്കരണത്തിനെതിരെ സന്ധിയില്ലാത്ത സമരം തുടരുമെന്നും  എസ്.എഫ്.ഐ നേതാക്കൾ അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍