രേണു ഏവിയേഷൻ പഠിച്ചിട്ടുണ്ടെന്ന് പറഞ്ഞത് സത്യമാണ്. തന്നോടൊപ്പമാണ് പഠിച്ചത്. പക്ഷേ!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രേണുവിന്റെ കൂടെ പഠിച്ച പെൺകുട്ടി.

 

പെൺകുട്ടിയുടെ വാക്കുകളിലേക്ക്...

താൻ ഏവിയേഷൻ കോഴ്സ് പൂർത്തിയാക്കി വിവിധ എയർപോട്ടുകളിൽ ജോലി ചെയ്തിരുന്നുവെന്ന് ഒരിക്കൽ രേണു പറഞ്ഞിരുന്നു. വിവാഹശേഷം സുധി ചേട്ടനും മകനും പോകേണ്ടെന്ന് പറഞ്ഞതിനാലാണ് ജോലിക്ക് പോകാതിരുന്നതെന്നും രേണു അന്ന് പറഞ്ഞിരുന്നു. ഏവിയേഷൻ കഴിഞ്ഞു ബാംഗ്ലൂർ എയർപോട്ടിലുണ്ടായിരുന്നു, എയർ ഇന്ത്യയിൽ ഉണ്ടായിരുന്നു, ട്രിവാൻഡ്രത്തും ഉണ്ടായിരുന്നു എന്നാണ് രേണു പറഞ്ഞത്. ഇപ്പോഴിതാ രേണുവിന്റെ കൂടെ പഠിച്ച ഒരു പെൺകുട്ടി തന്നെ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ്.


ഞങ്ങൾ പഠിച്ചത് ചങ്ങനാശ്ശേരിയിലുള്ള ഫ്ലൈവിങ്സ് ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലാണ്. ഏവിയേഷൻ പഠിച്ചുവെന്ന് രേണു പറഞ്ഞത് ജെനുവിനായിട്ടുള്ള കാര്യം തന്നെയാണ്. ഞാനും പുള്ളിക്കാരിക്കൊപ്പം പഠിച്ച ഒരാളാണ്. പക്ഷെ അതോടൊപ്പം രേണു പറഞ്ഞ ചില കാര്യങ്ങൾ പച്ചക്കള്ളമാണ്. ഞങ്ങൾക്കും ഗ്രൂമിങ് സെക്ഷൻ അടക്കമുള്ള കാര്യങ്ങൾ സ്ട്രിക്ടായി ഞങ്ങൾ പഠിച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടായിരുന്നു. എക്സിക്യൂട്ടീവ് ലുക്കിലുള്ള യൂണിഫോമും എല്ലാമായിരുന്നു. ഏവിയേഷൻ എങ്ങനെയാണോ അതേ രീതിയിൽ തന്നെയാണ് ഞങ്ങൾ പഠിച്ചതും. 


എന്നാൽ എയർ ഇന്ത്യ, ട്രിവാൻഡ്രം എയർപോട്ട് എന്നിങ്ങനെ പലയിടത്തും വർക്ക് ചെയ്തിട്ടുണ്ടെന്ന് രേണു പറഞ്ഞത് കള്ളമാണ്. കാരണം ഞങ്ങളുടെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ചിറങ്ങിയ ആരും എയർപോട്ടിൽ വർക്ക് ചെയ്തതായി എനിക്ക് അറിവില്ല. ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന ഒരു പെൺകുട്ടി എയർപോട്ടിനുള്ളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ ജോലി ചെയ്തിരുന്നു. അല്ലാതെ മറ്റുള്ളവർ ട്രാവൽ ഏജൻസി, ടൂർ പാക്കേജ്, ഹോട്ടൽ ഫ്രണ്ട് ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിലാണ് ജോലിക്ക് കയറിയത്. അല്ലാതെ ആരും എയർപോട്ടിൽ വർക്ക് ചെയ്യാൻ കേറിയിട്ടില്ല.


എയർപോട്ടിൽ ആർക്കും ജോലി കിട്ടാത്തതിന് കാരണം ഞങ്ങളുടേത് വൺ ഇയർ കോഴ്സായിരുന്നതുകൊണ്ടാണ്. ഡിഗ്രി വിത്ത് ഏവിയേഷൻ വേണം ഈ പ്രൊഫഷനിലേക്ക് പോകുമ്പോൾ നമ്മൾ ചൂസ് ചെയ്യേണ്ടത്. അല്ലാത്തപക്ഷം സർട്ടിഫിക്കറ്റിന് വാല്യുവുള്ളതായി കണക്കാക്കുകയില്ല. പ്ലെയ്സ്മെന്റ് ലഭിക്കില്ല. പിന്നെ ഇംഗ്ലീഷും ഫ്ലൂവന്റായിരിക്കണം. പിന്നെ പുള്ളിക്കാരി എല്ലാത്തിലും ഇത്തിരി പിറകിലായിരുന്നു. പിന്നെ പുള്ളിക്കാരി വർക്ക് ചെയ്തുവെന്ന് പറഞ്ഞ നെടുമ്പാശ്ശേരി എയർപോട്ട്, ബാംഗ്ലൂർ എയർപോട്ട്, എയർഇന്ത്യ എന്നിവിടങ്ങളിൽ പോയി ഫ്ലൈറ്റിൽ കയറിയിട്ടുണ്ട്. പഠിക്കുന്ന സമയത്ത് ഒരാഴ്ചത്തെ ട്രെയിനിങ് ഞങ്ങൾക്ക് ലഭിച്ചിരുന്നു. അതിന്റെ ഭാഗമായി നെടുമ്പാശ്ശേരി എയർപോട്ടിൽ നിന്നും എയർഇന്ത്യ ഫ്ലൈറ്റിൽ കയറി ബാംഗ്ലൂർ എയർപോട്ടിലേക്ക് പോയിരുന്നു. ഫ്ലൈറ്റ് എക്സ്പീരിയൻസ് ചെയ്യാൻ വേണ്ടിയായിരുന്നു അത്.


എന്നല്ലാതെ ഒരു ദിവസം പോലും ഞങ്ങൾ വർക്ക് ചെയ്തിട്ടില്ല. ഉണ്ടെങ്കിൽ പുള്ളിക്കാരി സർട്ടിഫിക്കറ്റ് കൊണ്ടുവരട്ടെ. തിരിച്ച് ഞങ്ങൾ ബസ്സിലാണ് വന്നത്. പല കോഴ്സുകളും പഠിച്ചിട്ടുണ്ടെങ്കിലും രേണു ഒന്നും പൂർത്തിയാക്കിയിട്ടില്ല. ഓടി നടക്കുന്ന പ്രകൃതമാണ്. അതുകൊണ്ടാണ് എവിടേയും സെറ്റിലാകാത്തത്. ജോലി ചെയ്തുവെന്നത് പച്ചനുണയാണെന്നും സഹപാഠി പറഞ്ഞു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍