ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം, ഭർത്താവിനെയും, ഭർതൃമാതാവിനെയും അറസ്റ്റ് ചെയ്തു.


ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവം, ഭർത്താവിനെയും, ഭർതൃമാതാവിനെയും അറസ്റ്റ് ചെയ്തു. 

ഇരിങ്ങാലക്കുട : കടലായി സ്വദേശി കാട്ടുപറമ്പിൽ വീട്ടിൽ റഷീദിൻ്റെ മകളായ ഫസീല  ഭർത്താവിന്റെ നെടുങ്കാണത്തുകുന്നിലുള്ള വീട്ടിൽ വെച്ച്  തൂങ്ങി മരിച്ച സംഭവത്തിൽ അറസ്റ്റ്.  ഗർഭിണിയായ ഫസീലയെ ഭർത്താവ് വയറ്റിൽ ചവിട്ടിയതിലും, ഭർത്താവിന്റെ മാതാവ് ദേഹോപദ്രവം ഏൽപിച്ചതിലും ഫസീലക്കുണ്ടായ മാനസികവിഷമത്താലാണ് കെട്ടി തൂങ്ങി മരണപ്പെട്ടതെന്നുള്ള ഫസീലയുടെ വാപ്പ റഷീദിന്റെ പരാതിയിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ ഫസീലയുടെ ഭർത്താവിനെയും, ഭർതൃ മാതാവിനെയും പ്രതിയാക്കി കേസെടുത്തു. 

ഈ കേസിലെ പ്രതികളായ  കരൂപടന്ന  നെടുങ്ങാണത്ത്കുന്ന് സ്വദേശി വലിയകത്ത് വീട്ടിൽ നൗഫൽ 30 വയസ്സ്, നൗഫലിന്റെ മാതാവ് റംല 58 വയസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ  ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി സുരേഷ്. കെ. ജി, ഇരിങ്ങാലക്കുട ഇൻസ്പെക്ടർ ഷാജൻ. എം. എസ്, എസ്. ഐ മാരായ ദിനേഷ് കുമാർ.പി.ആർ, സുമൽ, പ്രസാദ്, സൗമ്യ. ഇ.യു, ജി.എ.എസ്.ഐ മാരായ ഗോപകുമാർ,  സീമ.എം.എസ്, ജി.എസ്.സി.പി.ഒ മാരായ ജീവൻ, ഉമേഷ്, ശരത്ത്.എൻ.സി, സി.പി.ഒ. മാരായ ഷാബു.എം.എം, അഖിൽ.എം.ആർ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

👁️‍🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍