കേരളം കൈവരിച്ച സാമൂഹിക പുരോഗതിയെ പുതിയ കാലത്തിന്റെ ഭാവുകത്വത്തിനനുസരിച്ച് മുന്നോട്ടു നയിക്കാൻ എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച വിജ്ഞാന കേരളം പദ്ധതിയിൽ നാഷണൽ സർവീസ് സ്‌കീമും (എൻ എസ് എസ്) ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയും കൈകോർക്കുന്നു.


കേരളം കൈവരിച്ച സാമൂഹിക പുരോഗതിയെ പുതിയ കാലത്തിന്റെ ഭാവുകത്വത്തിനനുസരിച്ച് മുന്നോട്ടു നയിക്കാൻ എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച വിജ്ഞാന കേരളം പദ്ധതിയിൽ നാഷണൽ സർവീസ് സ്‌കീമും (എൻ എസ് എസ്) ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയും കൈകോർക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തിവരുന്ന എൻഎസ്എസ് സേവനത്തെ അക്കാഡമിക് ക്രെഡിറ്റോടു കൂടിയ നൈപുണ്യ വികസന സർട്ടിഫിക്കറ്റ് പ്രോഗ്രാം ആയി ഈ വർഷം സർക്കാർ അവതരിപ്പിക്കുകയാണ്. ഇതു പ്രാവർത്തികമാക്കുന്നത് കെ-ഡിസ്‌കും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയും സ്റ്റേറ്റ് എൻ എസ് എസ് ഓഫീസുമായി ചേർന്നാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പും, വിദ്യാഭ്യാസ വകുപ്പും ഇതിന് നേതൃത്വം നൽകും. സംസ്ഥാനത്തെ മൂന്നര ലക്ഷം വരുന്ന വിവിധ സ്ഥാപനങ്ങളിലെ എൻ എസ് എസ് വളണ്ടിയർമാർ ഇതിന്റെ ഭാഗമാകും. എൻ എസ് എസ് വളണ്ടിയർമാർക്ക് അവരുടെ സേവനത്തെ ഒരു സർവീസ് എന്നതിനപ്പുറം ട്രെയിനിങ് പ്രൊജക്ട് ആയി കണ്ടുകൊണ്ട് ക്രെഡിറ്റ് ബേസ്ഡ് സർട്ടിഫിക്കറ്റ് കൊടുക്കുവാനാണ് ധാരണയാവുന്നത്. ഇതിലൂടെ ലഭിക്കുന്ന ക്രെഡിറ്റുകൾ ഭാവിയിൽ അവരുടെ ഉപരിപഠനത്തിന് ഉപയോഗപ്പെടുത്തുവാൻ സാധിക്കും. നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് (എൻ സി വി ഇ ടി) ന്റെ സർട്ടിഫിക്കറ്റ് കൂടി ഈ പ്രോഗ്രാമിന് ലഭ്യമാക്കുവാൻ വേണ്ട നടപടികൾ ഓപ്പൺ യൂണിവേഴ്സിറ്റി കൈക്കൊള്ളും. 

കേരള സമൂഹത്തിൽ സ്തുത്യർഹമായ ഇടപെടലുകൾ നടത്തുന്ന എൻ എസ് എസും, ഉന്നതവിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്തുന്ന ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയും വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമാകുന്നത് ശ്രദ്ധേയമായ കാര്യമാണ്. നൈപുണി വികസനത്തിലൂടെ വലിയ നേട്ടങ്ങൾ കരസ്ഥമാക്കാനും കേരളത്തിന്റെ മുന്നേറ്റത്തിൽ പങ്കുചേരാനും അവർക്ക് സാധിക്കട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.

👁️‍🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍