വടക്കാഞ്ചേരി: അകമല, കുഴിയോട്, ചേപ്പലക്കോട് ഭാഗത്തെ പറമ്പുകളിൽ വ്യാപകമായി മയിൽ ശല്ല്യം എന്ന് നാട്ടുകാർ. മയിലുകൾ കൂട്ടത്തോടെ വന്നാണ് പറമ്പുകളിലെ മുളക് ചെടികളും മറ്റു നടീൽ വസ്തുക്കളും കൊത്തി നശിപ്പിക്കുന്നത്. മയിലുകളെ ആട്ടി വിട്ടാൽ അരമണിക്കൂർ കഴിയുമ്പോഴേക്കും അവ തിരിച്ചെത്തുകയാണ് ചെയ്യുന്നത്. മയിലുകളുടെ ശല്ല്യം മൂലം പാവപ്പെട്ട കർഷകർക്ക് അവരുടെ പറമ്പുകളിൽ പയറോ പച്ചമുളകോ മറ്റു നടീൽ വസ്തുക്കളോ കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയാണ് വന്നു ചേർന്നിട്ടുള്ളതെന്ന് നാട്ടുകാർ പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍