മണലിത്തറ : കളഞ്ഞുകിട്ടിയ സ്വർണ്ണ ചെയിൻ ഉടമസ്ഥന് തിരിച്ചുനൽകി. സത്യസന്ധതയ്ക്ക് മാറ്റുകൂട്ടി മണലിത്തറയിലെ കൊച്ചു മുടുക്കി അനിഖ. കുമ്പളങ്ങാട് ചങ്ങാലി കിഴക്കൂട്ട് അനുരാജിൻ്റെ ഭാര്യ മാളവികയുടെ കയ്യിൽ നിന്നും നഷ്ടപ്പെട്ട കൈചെയിൻ വഴിയിൽ നിന്നും ലഭിച്ച അനിഖ വീട്ടിൽ ഏൽപ്പിക്കുകയും, കുട്ടിയുടെ മാതാപിതാക്കൾ അഞ്ചാം വാർഡ് മെമ്പർ എ. ആർ കൃഷ്ണൻകുട്ടിയെ വിളിച്ച് കാര്യം പറയുകയും ചെയ്തു. മണലിത്തറയിലെ ബന്ധുവീട്ടിലേക്ക് വിരുന്നു വന്ന കുമ്പളങ്ങാട് മാളവിക അനുരാജിൻ്റെ സ്വർണ കൈ ചെയിൻ മണലിത്തറയിൽ വച്ച് നഷ്ടപ്പെടുകയായിരുന്നു. വാർഡ് മെമ്പർ എ. ആർ. കൃഷ്ണൻകുട്ടി, യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം പ്രസിഡൻ്റ് അനീഷ് കണ്ടംമാട്ടിൽ , മണലിത്തറ മുൻ വാർഡ് പ്രസിഡൻ്റ് ജോഫി ചിറയത്ത് എന്നിവരുടെ നേതൃത്വത്തിൽ അനിഖയും പിതാവ് പ്രതീഷും ചേർന്ന് സ്വർണ ചെയിൻ ഉടമസ്ഥർക്ക് കൈമാറി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍