റവന്യൂ മന്ത്രി കെ.രാജന് സാണ്ടർ കെ.തോമസ് സ്മാരക അവാർഡ്.

തൃശ്ശൂർ: സോഷ്യലിസ്റ്റ് നേതാവും പരിസ്ഥിതി സാംസ്കാരിക പ്രവർത്തകനു മായിരുന്ന സാണ്ടർ കെ. തോമാസിന്റെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ അവാർഡ് റവന്യൂ മന്ത്രി കെ.രാജന് നൽകും. സംസ്ഥാനത്തെ മികച്ച രാഷ്ട്രീയവ്യക്തിത്വത്തിന് സമർപ്പിക്കുന്ന പുരസ്കാരമാണിതെന്ന് അനുസ്മരണ കമ്മിറ്റി ചെയർമാൻ യൂജിൻ മോറെലിയും ജനറൽ കൺവീനർ ജയ്സൺ മാണിയും അറിയിച്ചു. 22,222 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ജൂലൈ ആദ്യവാരം തൃശ്ശൂരിൽ നടക്കുന്ന ചടങ്ങിൽ വെച്ച് ആർ.ജെ.ഡി സംസ്ഥാന പ്രസിഡണ്ട് എം.വി ശ്രേയസാംകുമാർ റവന്യൂ മന്ത്രിക്ക് സമ്മാനിക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍