വടക്കാഞ്ചേരി : അകമല കുഴിയോട് ഭാഗത്ത് കഴിഞ്ഞ രാത്രി കാട്ടാന ഇറങ്ങി വ്യാപകമായി നെൽകൃഷിയും തെങ്ങുകളും നശിപ്പിച്ചു. പാറയിൽ ഗോവിന്ദൻകുട്ടി, പാറയിൽ ശ്രീധരൻ, പാറയിൽ കൃഷ്ണൻകുട്ടി എന്നിവരുടെ വിളഞ്ഞുകൊയ്യാറായ മൂന്നു ഏക്കർ നെൽകൃഷിയും അനവധി തെങ്ങുകളും ആനകൾ നശിപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരെ ആനകളെത്തിയ വിവരം അറിയിച്ചാലും അവരുടേത് തികച്ചും തണുത്ത പ്രതികരണമാണെന്ന് കർഷകർ പറഞ്ഞു. ആനകളെ തുരത്താനായി നിയോഗിച്ചിട്ടുള്ള ആർ ആർ ടി സംഘത്തിന്റെ പ്രവർത്തനം ഒട്ടും കാര്യക്ഷമല്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍