"മദർ തെരേസ സേവന അവാർഡ് " തൃശൂർ ജില്ലയിലെ ചേലക്കര പൈങ്കുളം രാജൻ ചിത്ര മകൾ ദേവികയ്ക്ക്.

ഫാദർ ഡേവിഡ് ചിറമ്മേൽ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ "മദർ തെരേസ സേവന അവാർഡ് " തൃശൂർ ജില്ലയിലെ ചേലക്കര പൈങ്കുളം രാജൻ ചിത്ര മകൾ ദേവികയ്ക്ക്. കുട്ടികളിൽ സേവനത്തിന്റെ പ്രസക്തിയെ ബോധ്യപ്പെടുത്തുന്നതിനും വളർന്നു വരുന്ന തലമുറയെ ജാതി-മത ചിന്തകൾക്കതീതമായി സേവന മനോഭാവമുള്ളവരാക്കി വളർത്തി കൊണ്ടുവരാൻ ഉതകുന്ന പ്രചോദന പ്രവർത്തനങ്ങളെ മുൻ നിർത്തിയാണ് മദർ തെരസ സേവന പുരസ്‌കാരത്തിനു ദേവിക അർഹത നേടിയതെന്ന് ട്രസ്റ് ഭാരവാഹികൾ അറിയിച്ചു. 

ഈ കുഞ്ഞു പ്രായത്തിൽ തന്നെ വലിയ നന്മകളിലൂടെ ലോകമറിഞ്ഞ കാരുണ്യത്തിന്റെ മാലാഖ എന്ന പേരിൽ അറിയപ്പെടുന്ന 13 കാരി ചേലക്കര എൽ എഫ് ഗേൾസ് ഹൈസ്കൂളിലെ 8-ാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്.  നാളെ എറണാകുളം സെൻറ് തെരേസസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍