വടക്കാഞ്ചേരി : കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവായ പി നാരായണൻ നായരുടെ ഛായാചിത്രം സിപിഐ ഓഫീസിൽ അനാച്ഛാദനം ചെയ്യുന്നു. സി പി എം നേതാവ് എ പത്മനാഭൻ്റെ നിര്യാണത്തെ തുടർന്ന് മാറ്റി വെച്ച് ഫോട്ടോ അനാച്ഛാദന പരിപാടി ഇന്ന് (13 ) വൈകീട്ട് 5 ന് സിപിഐ ഓഫീസിൽ നടക്കും. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇ എം സതീശൻ, പാർട്ടി ജില്ലാ കൗൺസിൽ അംഗങ്ങളായ അഡ്വ. പി കെ പ്രസാദ്, അരുൺ കാളിയത്ത്, പി ശ്രീകുമാർ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ കെ ചന്ദ്രൻ, എ ആർ ചന്ദ്രൻ, എം യു കബീർ, എം എ വേലായുധൻ, ഇ എൻ ശശി .നഗരസഭ വൈസ് ചെയർപേഴ്സൻ ഷീലാ മോഹൻ തുടങ്ങിയ പങ്കെടുക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍