തൃശൂർ: ജൂലൈ 14 ഞായറാഴ്ച വൈകീട്ട് മൂന്നുമണിക്ക് തൃശൂർ സാഹിത്യ അക്കാദമിയിലെ വൈലോപ്പിള്ളി ഹാളിൽ വച്ച് ലോകത്തിൽ ആദ്യമായി കണ്ണാടിയിലൂടെ മാത്രം വായിക്കാൻ കഴിയുന്ന ആറ്റൂർ സന്തോഷ് കുമാർ എഴുതിയ "അക്ഷര മുഖി - അത്ഭുത കണ്ണാടിയിലെ അക്ഷരങ്ങൾ" എന്ന നോവൽ പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠം അധ്യക്ഷൻ സ്വാമി സദ്ഭവാനന്ദ പ്രകാശനം ചെയ്യുന്നു.
പ്രശസ്ത ബാലസാഹിത്യകാരൻ മാസ്റ്റർ സദാശിവ പുസ്തകം ഏറ്റുവാങ്ങുന്നു. പ്രശസ്ത തമിഴ് സിനിമ സംവിധായകൻ വെട്രിമാരന്റെ അമ്മ മേഖല ചിത്രവേൽ തമിഴിൽ എഴുതിയ "സൗഗന്ധി"യുടെ മലയാള പരിഭാഷയുടെ പ്രകാശനം ഡോക്ടർ ഡി. രാമനാഥൻ നിർവഹിക്കും. പ്രകാശന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ കാവിൽ രാജ് അധ്യക്ഷത വഹിക്കും. വിവിധ മേഖലകളിലെ പ്രശസ്തർ ചടങ്ങിൽ പങ്കെടുക്കുന്നതാണ്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍