തുടർച്ചയായ ആറ് പ്രവർത്തിദിനങ്ങൾ ഒഴിവാക്കുക വിദ്യാർഥികളുടെ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ഉറപ്പാക്കുക വിദ്യാഭ്യാസ കലണ്ടർ ശാസ്ത്രീയമായി പരിഷ്ക്കരിക്കുക എന്ന ആവശ്യമുന്നയിച്ച് വടക്കാഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ആഫീസിനു മുന്നിൽ കെ.എസ്.ടി എ യുടെ നേതൃത്വത്തിൽ അധ്യാപക ധർണ്ണ നടത്തി.
ഉപജില്ല പ്രസിഡൻ്റ് ധന്യ കമാലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എസ്.ടി എ ജില്ല സെക്രട്ടറി കെ.പ്രമോദ് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻ്റ് കെ.സി.സജൻ , ജില്ല എക്സിക്യൂട്ടീവ് അംഗം എം.എൻ.ബർജി ലാൽ , ജില്ല കമ്മിറ്റി അംഗങ്ങളായ പി.കെ. മോഹനൻ, പ്രമീള എം.ഉപജില്ല സെക്രട്ടറി കെ.സി.ജയൻ, ഉപജില്ല ജോയിൻ്റ് സെക്രട്ടറി അഞ്ജു ടി.എസ് തുടങ്ങിയവർ സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍