ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ വിദ്യാർത്ഥി സംഘർഷം.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ വിദ്യാർത്ഥി സംഘർഷം. ഒൻമ്പത് വിദ്യാർത്ഥികളെ സസ്പെൻ്റ് ചെയ്തു. കോളേജിലെ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികളും മറ്റ് വിദ്യാർത്ഥികളും തമ്മിലായിരുന്നു സംഘർഷം.. സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

കഴിഞ്ഞ ദിവസം ഇരു കൂട്ടരും തമ്മിൽ ചെറിയ തോതിൽ സംഘർഷം നടന്നിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ഇന്ന് കോളേജിലെ ഗാർഡൻ ഏരിയയിലും പിന്നീട് കോളേജിന് മുന്നിലായി റോഡിലുമായി ചേരി തിരിഞ്ഞ് വിദ്യാർത്ഥികൾ തമ്മിൽ തല്ലിയത്. മൂർച്ചയുള്ള ആയുധം കൊണ്ടുള്ള ആക്രമണത്തിൽ മൂന്നാം വർഷ വിദ്യാർത്ഥിയായ മലപ്പുറം സ്വദേശിയായ വിദ്യാർഥിയ്ക്ക് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കോളേജ് അധികൃതർ സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ 9 വിദ്യാർത്ഥികളെ സസ്പെൻ്റ് ചെയ്തു. 

ഇരിങ്ങാലക്കുട പോലീസിൽ പരാതി നൽകിയ കോളേജ് അധികൃതർ സംഘർഷത്തിൽ കൂടുതൽ വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ അദ്ധ്യാപകരെ ചുമതലപെടുത്തിയിട്ടുണ്ട്. റോഡിൽ വച്ച് നടന്ന സംഘർഷത്തിൻ്റെ വീഡിയോ  ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍