മുണ്ടത്തിക്കോട് 151 അമ്പലനട അംഗൻവാടിയിലെ കുഞ്ഞു കൈകൾ വിത്ത് പന്തുകൾ എറിഞ്ഞു.

മുണ്ടത്തിക്കോട് 151 അമ്പലനട അംഗൻവാടിയിലെ കുഞ്ഞു കൈകൾ വിത്ത് പന്തുകൾ എറിഞ്ഞു. സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടി കളുടെ ഭാഗമായി ജില്ലയിലെ 3030 അംഗൻവാടികളിലും നടക്കുന്ന വിത്ത് പന്തുകൾ ഭൂമിയിലേക്ക് എറിയുന്ന തിന്റെ ഭാഗമാണിത്. വികസനസമിതി അംഗം രാജു മാരാത്ത് ഉദ്ഘാടനം ചെയ്തു. അംഗൻവാടി അദ്ധ്യാപിക കെ. ഭാർഗവി അധ്യക്ഷത വഹിച്ചു. സുജാത സ്വാഗതവും രാജീവ്‌ നന്ദിയും പറഞ്ഞു. കുട്ടികൾ ഒരാഴ്ച മുൻപ് തയ്യാറാക്കിയ വിത്ത് പന്തുകൾ ആണ് സീഡ് ബോംബുകളായി മാറിയത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍