പകർച്ച വ്യാധിക്കെതിരെ ബോധവൽക്കരണം നടത്തി.

മുണ്ടത്തിക്കോട് എൻ.എസ്.എസ് വെങ്കിട്ടറാം ഹയർ സെക്കന്ററി സ്കൂളിൽ തൃശ്ശൂർ മെഡിക്കൽ കോളേജിലെ കമ്യുണിറ്റി മെഡിസിൻ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ പകർച്ച വ്യാധിക്കെതിരെ ബോധവൽക്കരണം നടത്തി. ക്ലാസുകൾക്ക് ഡോക്ടർ പി എസ് ജയശങ്കർ, ഡോക്ടർ സാരംഗ്, ഡോക്ടർ സ്നേഹ, ഡോക്ടർ ശ്യാം കൃഷ്ണ എന്നിവർ നേതൃത്വം നൽകി. 

മെഡിക്കൽ യൂണിവേഴ്സിറ്റി ലയൻസ് ക്ലബ്‌ സ്കൂളിലേക്ക് മെഡിക്കൽ കിറ്റ് നൽകി. സ്കൂൾ പ്രിൻസിപ്പൽ ജി പി ശ്രെയസ് ഉദ്ഘാടനം ചെയ്തു. ലയൺസ് പ്രസിഡന്റ്‌ ലയൺ എ. സുരേന്ദ്രൻ, സെക്രട്ടറി ലയൺ രാജശ്രീ സുഗുണൻ, ട്രഷറർ ലയൺ  പി സി സന്തോഷ്‌, എൻ എസ് എസ് ജില്ലാ കോഡിനേറ്റർ എം വി പ്രദീഷ്, പ്രോഗ്രാം ഓഫീസർ ഡോക്ടർ രോഹിണി, രശ്മി എന്നിവർ പങ്കെടുത്തു സംസാരിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍