നേരത്തേ സൂചിപ്പിച്ചിരുന്നത് പോലെ വടക്ക് പടിഞ്ഞാറ് ബംഗാൾ ഉൾകടലിൽ ഒഡിഷക്ക് സമീപം ന്യൂനമർദം രൂപം കൊണ്ടു. ഇത് രണ്ട് ദിവസത്തിനുള്ളിൽ ഒഡിഷ തീരം കടന്ന് ഗുജറാത്ത് ദിശയിൽ സഞ്ചരിച്ചേക്കും. ന്യൂനമർദം ഈർപ്പം എടുക്കുന്നത് കൊണ്ട് ഇന്ന് കുറേ മണിക്കൂറുകൾ മഴ മാറി നിൽക്കും. കാറ്റിന്റെ വേഗത കൂടാൻ സാധ്യതയുണ്ട്. തിരുവനന്തപുരത്ത് ഇന്ന് മഴ പെയ്യാൻ ഇടയില്ല. വടക്കൻ കേരളത്തിൽ ആകും മഴ. ന്യൂനമർദം തീരത്തേക്ക് അടുക്കുന്നതോടെ നാളെ മുതൽ ശക്തമായ മഴ വ്യാപകമായി പെയ്യും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍