ഫയർ ആൻ്റ് സേഫ്റ്റി സംവിധാനമൊരുക്കി എരുമപ്പെട്ടി ഗവ. ഹയർസെക്കൻഡറി സ്കൂൾ .

പുതിയ നാലു നില കെട്ടിടത്തിനാണ് ആധുനിക സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയത്.സുരക്ഷാ സംവിധാനമൊരുക്കാത്തതിനാൽ പുതിയ കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. അക്കാരണത്താൽ 17 ക്ലാസ് മുറികളിൽ അധ്യായനം തുടങ്ങാൻ കഴിയാത്ത സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. 


സ്‌കൂൾ പിടിഎ സമിതിയുടെ അപേക്ഷ പ്രകാരം ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദുർ പ്രശ്നത്തിൽ ഇടപെടുകയും ജില്ലാ പഞ്ചായത്ത് രണ്ടു ഘട്ടങ്ങളിലായി 18.5 ലക്ഷം രൂപ വകയിരുത്തി ഫയർ ആൻഡ് സേഫ്റ്റി സംവിധാനം ഏർപ്പെടുത്തുകയാ യിരുന്നു. സ്‌കൂളിന്റെ വികസന പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപ കൂടി അനുവദിച്ചതായും ജലീൽ ആദൂർ അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍