അനുദിനം അടിച്ചമർത്തപ്പെട്ടു കൊണ്ടിരിക്കുന്ന ഇന്ത്യയിലെ തൊഴിലാളികളുടെയും കർഷകരും ഉൾപ്പെടുന്ന സാധാരണക്കാരുടെ പ്രതീക്ഷ ഇന്ത്യൻ യുവജനങ്ങളിലാണ് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി പ്രദീപ്കുമാർ പ്രസ്താവിച്ചു.AIYF വടക്കാഞ്ചേരി മണ്ഡലം ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിൻറെ വിധി നിർണയമായിരുന്ന കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഫാസിസ്റ്റുകളുടെ ശക്തിയെ കുറഞ്ഞ തോതിൽ ആണെങ്കിൽ പോലും പ്രതിരോധിക്കാൻ ജനാധിപത്യ ശക്തികൾക്ക് ആയിട്ടുണ്ട് താൽക്കാലികമായി പത്തിയൊതുക്കിയ ഫാസിസ്റ്റ് വർഗീയവാദികളെ പൂർണമായും നിർജീവമാക്കുന്നതിന് യുവജനങ്ങൾ സജ്ജരായി മുന്നിട്ടിറങ്ങേണ്ടതെന്നും അവിടെയാണ് AIYF എന്ന സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തേണ്ടതിന്റെ കാലിക പ്രസക്തി എന്നും ടി പ്രദീപ്കുമാർ കൂട്ടിച്ചേർത്തു.
ശില്പശാലയിൽ AIYF മണ്ഡലം പ്രസിഡൻറ് നിശാന്ത് മച്ചാട് സ്വാഗതം പറഞ്ഞു ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ എ മഹേഷ് അധ്യക്ഷത വഹിച്ചു എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി സിപിഐ വടക്കാഞ്ചേരി മണ്ഡലം സെക്രട്ടറി ഇ എം സതീശൻ AIYF സംസ്ഥാന കമ്മിറ്റി അംഗം ടി പി സുനിൽ സിപിഐ ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് പി കെ പ്രസാദ് ,സി വി പൗലോസ് എന്നിവർ പ്രസംഗിച്ചു ഭാരവാഹികളായി രാഗിൽ രാധാകൃഷ്ണനെ പ്രസിഡന്റായും മണികണ്ഠൻ ചൂലിശ്ശേരി സെക്രട്ടറിയായി തെരഞ്ഞെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG





0 അഭിപ്രായങ്ങള്‍