വടക്കാഞ്ചേരി: സി.പി.എം ൻ്റെ നേതൃത്വത്തിൽ സംയോജിത കൃഷി ക്യാമ്പയിൻ്റെ തൃശൂർ ജില്ലാ തല നടീൽ ഉത്സവത്തിൻ്റെ ഉദ്ഘാടനം ചേലക്കര കോളത്തൂരിൽ വെച്ച് ആലത്തൂർ എം.പി യും , പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ കെ. രാധാകൃഷ്ണൻ നിർവഹിച്ചു. സംയോജിത കൃഷി ജില്ലാ സമിതി ചെയർമാനും മണലൂർ എം.എൽ.എ യുമായ മുരളി പെരുനെല്ലി അധ്യക്ഷത വഹിച്ചു. ഓണത്തിന് വിഷരഹിതമായ പച്ചക്കറി വിതരണം ചെയ്യുവാൻ ഏറ്റെടുത്ത ക്യാമ്പയിൻ ജില്ലയിലെ മുഴുവൻ ഏരിയ ലോക്കൽ കേന്ദ്രങ്ങളിലും ആരംഭിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കാനും വിപണനം ചെയ്യാനുമാണ് ലക്ഷ്യമിടുന്നത്. ഓണത്തിന് മുന്നോടിയായി എല്ലാ പ്രാദേശിക കേന്ദ്രങ്ങളിലും ചന്തകൾ ആരംഭിക്കും.
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി നഫീസ , പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം അഷറഫ് , ജില്ല പഞ്ചായത്ത് അംഗം മായ ടീച്ചർ ,ചേലക്കര പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം പത്മജ , സി.പി.എം സെക്രട്ടറി കെ നന്ദകുമാർ, ലോക്കൽ സെക്രട്ടറി ടി.എൻ പ്രഭാകരൻ എന്നിവർ സംസാരിച്ചു. സംയോജിത കൃഷി ജില്ലാ സാങ്കേതിക സമിതി കൺവീനർ പി.എ അനൂപ് പദ്ധതി വിശദീകരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍